ഹെൻറി ക്ലേ ഫ്രിക് IIഒരു അമേരിക്കൻ ഡോക്ടറും കൊളംബിയ സർവ്വകലാശാലയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിലെ വൈദ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറുമായിരുന്നു ഹെൻറി ക്ലേ ഫ്രിക് II (ജീവിതകാലം: ഒക്ടോബർ 18, 1919 - ഫെബ്രുവരി 9, 2007).[1] ജീവചരിത്രം1919 ഒക്ടോബർ 18-ന് ന്യൂയോർക്ക് നഗരത്തിൽ, പാലിയന്റോളജിസ്റ്റായ ചൈൽഡ്സ് ഫ്രിക്കിന്റെ (1883-1965) മകനും, കോക്ക് ആൻഡ് സ്റ്റീൽ മാഗ്നറ്റായ ഹെൻറി ക്ലേ ഫ്രിക്കിന്റെ (1849-1919) പേരക്കുട്ടിയുടെ മകനായും അദ്ദേഹം ജനിച്ചു. സെന്റ് പോൾസ് സ്കൂളിൽ പഠിച്ചു. 1942-ൽ അദ്ദേഹം പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്നും പിന്നീട് 1944-ൽ കൊളംബിയ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിലെ മെഡിക്കൽ വിദ്യാലയത്തിൽ നിന്നും ബിരുദം നേടി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം യുഎസ് ആർമി മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിക്കുകയും ക്യാപ്റ്റനായി. ഫ്രിക് ന്യൂയോർക്കിൽ മെഡിസിൻ പ്രാക്ടീസ് ചെയ്തു. പിന്നീട് കൊളംബിയയിൽ ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് പ്രൊഫസറും കൊളംബിയ പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ ഓങ്കോളജിസ്റ്റുമായി. 1960-കളിൽ അദ്ദേഹം വിയറ്റ്നാം യുദ്ധസമയത്ത് ഒരു ഫീൽഡ് ഹോസ്പിറ്റലിൽ സ്വമേധയാ രണ്ട് ഡ്യൂട്ടി ടൂറുകൾ സേവിച്ചു. ന്യൂയോർക്കിലെ ഫ്രിക് കളക്ഷന്റെ ട്രസ്റ്റിയും ബോർഡ് പ്രസിഡന്റും അമ്മായിയുടെ ഹെലൻ ക്ലേ ഫ്രിക് ഫൗണ്ടേഷന്റെ ചെയർമാനുമായിരുന്നു ഫ്രിക്. പിന്നീടുള്ള ഈ പദവിയിൽ, തന്റെ അമ്മായിയുടെ ആഗ്രഹപ്രകാരം, ഫ്രിക് കുടുംബത്തിന്റെ പിറ്റ്സ്ബർഗ് എസ്റ്റേറ്റായ ക്ലേട്ടണിന്റെ പുനരുദ്ധാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെയും അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെയും ട്രസ്റ്റിയായിരുന്നു അദ്ദേഹം. 87-ാം വയസ്സിൽ 2007 ഫെബ്രുവരി 9-ന് ന്യൂജേഴ്‌സിയിലെ ആൽപൈനിലെ വസതിയിൽ അദ്ദേഹം അന്തരിച്ചു. അവലംബം
Sources
|
Portal di Ensiklopedia Dunia