ഹെൻറി റീവ് ബ്രിഗേഡ്ദുരന്തങ്ങളിലും ഗുരുതരമായ പകർച്ചവ്യാധികളിലും സ്പെഷ്യലൈസ് ചെയ്ത ക്യൂബൻ ഡോക്ടർമാരുടെ സംഘടനയാണ് ഹെൻറി റീവ് ബ്രിഗേഡ്. മുഴുവൻ പേര് ഇൻ്റർ നാഷണൽ കണ്ടിഞ്ചൻ്റ് ഓഫ് ഡോക്ടേഴ്സ് സ്പെെഷ്യലൈസ്ഡ് ഇൻ ഡിസാസ്റ്റേഴ്സ് ആൻ്റ് സീരിയസ് എപ്പിഡമിക്സ് "ഹെൻറി റീവ്" (ഇംഗ്ലീഷ്: International Contingent of Doctors Specialized in Disasters and Serious Epidemics "Henry Reeve") (Spanish: Contingente Internacional de médicos especializados en situaciones de desastre y graves epidemias "Henry Reeve" ) എന്നാണ്. ലോകമെമ്പാടുമുള്ള വലിയ ആരോഗ്യ പ്രതിസന്ധികളിൽ ഇവർ സേവനം ചെയ്യാൻ വിന്യസിക്കപ്പെടുന്നു. 2020 മധ്യത്തോടെ 51 രാജ്യങ്ങളിൽ ബ്രിഗേഡ് സജീവമാണ്.[1] ക്യൂബൻ ഡോക്ടർമാരുടെ ആദ്യത്തെ സംഘടിത അന്താരാഷ്ട്ര സാമൂഹിക സേവനം 2005 ൽ അംഗോളയിലായിരുന്നു.[2] കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളെ സഹായിക്കുന്നതിനായി 1,500 ൽ അധികം മെഡിക്കൽ പ്രൊഫഷണലുകളെ അയയ്ക്കാൻ ഫിദൽ കാസ്ട്രോ വാഗ്ദാനം ചെയ്തുവെങ്കിലും അമേരിക്ക അത് നിരസിക്കുകയാണുണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിനിൽ ക്യൂബൻ സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ച, ന്യൂയോർക്കിൽ ജനിച്ച ക്യൂബൻ ലിബറേഷൻ ആർമി ബ്രിഗേഡിയർ ഹെൻറി റീവിനോടുള്ള ബഹുമാനാർഥമാണ് ബ്രിഗേഡിന് ഈ പേര് നൽകിയത്.[3][1] 2005 മുതൽ, ബ്രിഗേഡിൽ നിന്നുള്ള 28 ഗ്രൂപ്പുകൾ 22 രാജ്യങ്ങളിൽ മെഡിക്കൽ ദുരിതാശ്വാസ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. 16 വെള്ളപ്പൊക്കം, എട്ട് ചുഴലിക്കാറ്റുകൾ, എട്ട് ഭൂകമ്പങ്ങൾ, പശ്ചിമാഫ്രിക്കൻ എബോള വൈറസ് പകർച്ചവ്യാധി ഉൾപ്പടെ നാല് പകർച്ചവ്യാധികൾ എന്നിവയിലാായി എണ്ണായിരത്തോളം അംഗങ്ങൾ സേവനം നടത്തിയിട്ടുണ്ട്. ബ്രിഗേഡിന്റെ ദൗത്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
2005 ലെ കശ്മീർ ഭൂകമ്പം, 2010 ഹെയ്തി ഭൂകമ്പം, 2010 ചിലി ഭൂകമ്പം, 2014 വാൽപാറാൻസോയിലെ വലിയ തീപിടുത്തം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ദൗത്യങ്ങൾ. കോവിഡ്-19 പാൻഡെമിക് സമയത്ത്, ബ്രിഗേഡിൽ നിന്നുള്ള 3,700 ൽ അധികം ഡോക്ടർമാർ 39 രാജ്യങ്ങളിലെ (ജമൈക്ക മുതൽ ഇറ്റലി വരെയും അംഗോള മുതൽ ഇന്തോനേഷ്യ വരെയും) ആരോഗ്യ പ്രവർത്തകരെ വൈറസിനെതിരായ പോരാട്ടത്തിൽ പിന്തുണച്ചിട്ടുണ്ട്. 2020 ലെ ഈ ദൗത്യങ്ങളെത്തുടർന്ന് ബ്രിഗേഡ് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, നാമനിർദ്ദേശത്തെ പിന്തുണയ്ക്കുന്ന നിരവധി നിവേദനങ്ങൾ ലോകമെമ്പാടും നിന്നും ലഭിച്ചു.[4] അവലംബം
|
Portal di Ensiklopedia Dunia