ഹെൻറിയെറ്റ ബാന്റിങ്
ഹെൻറിയേറ്റ എലിസബത്ത് ബാന്റിങ് അല്ലെങ്കിൽ "ലേഡി ബാന്റിങ്" (ജീവിതകാലം: മാർച്ച് 4, 1912 - ജൂലൈ 26, 1976) ഒരു കനേഡിയൻ ഫിസിഷ്യനും സർ ഫ്രെഡറിക് ബാന്റിംഗിന്റെ രണ്ടാമത്തെ ഭാര്യയുമായിരുന്നു.[1] 1958-1971 കാലഘട്ടത്തിൽ വിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ഡയറക്ടറായി ബാന്റിങ് സേവനമനുഷ്ടിച്ചിരുന്നു.കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോൾ, സ്തനാർബുദത്തിനുള്ള ഒരു ഡയഗ്നോസ്റ്റിക് ഉപകരണമെന്ന നിലയിൽ അതിന്റെ ഫലപ്രാപ്തി അളക്കാൻ അവർ മാമോഗ്രാഫിയെക്കുറിച്ച് ഒരു ഗവേഷണ പഠനം നടത്തിയിരുന്നു. ജീവിതരേഖഹെൻറിയെറ്റ എലിസബത്ത് ബോൾ 1912 മാർച്ച് 4 ന് ക്യൂബെക്കിലെ സ്റ്റാൻസ്റ്റെഡിൽ ജനിച്ചു.[2][3] പിന്നീട് മൗണ്ട് ആലിസൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെനിന്ന് 1932-ൽ ബയോളജിയിൽ ബിരുദം നേടി.[4] ബിരുദാനന്തരം ന്യൂ ബ്രൺസ്‌വിക്കിൽ വർഷങ്ങളോളം വിവിധ ആശുപത്രികളിൽ ക്ലിനിക്കൽ ലബോറട്ടറി പ്രവർത്തനങ്ങൾ നടത്തി.[5] തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ബാന്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അവൾ ടൊറന്റോയിലേക്ക് മാറുകയും 1937-ൽ മെഡിക്കൽ റിസർച്ചിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.ബാന്റിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്താണ്സ അവൾ 1939-ൽ വിവാഹം കഴിച്ച സർ ഫ്രെഡറിക് ബാന്റിംഗിനെ ആദ്യമായി കണ്ടുമുട്ടുന്നത്. 1941-ൽ, ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിൽ ചേർന്ന ഹെൻറിയെറ്റ ബാന്റിംഗ്, അവിടെനിന്ന് 1945-ൽ എം.ഡി. നേടി.[6] മെഡിക്കൽ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ അവളെ റോയൽ കനേഡിയൻ ആർമി മെഡിക്കൽ കോർപ്‌സിലെ അംഗമാക്കിയിരുന്നു. കരിയർടൊറന്റോയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ബാന്റിങ് സ്വന്തമായി സ്വകാര്യ വൈദ്യ പരിശീലനം ആരംഭിച്ചു.1957-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ട അവർ 1958-ൽ അതിന്റെ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ഡയറക്ടറായി നിയമിതയായി. അവലംബം
|
Portal di Ensiklopedia Dunia