ഹെൻറി കിസിഞ്ജർ
ഹെൻറി കിസിഞ്ജർ(Henry Alfred Kissinger (/[invalid input: 'icon']ˈkɪsɪndʒər/;[2] ജനനസമയത്തെ നാമധേയം ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ [haɪnts alfʁɛt kɪsɪŋəʁ] on മേയ് 27, 1923 – നവംബർ 29, 2023) സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം 1969 - 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാനപങ്കുവഹിച്ചു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ കിസിഞ്ജർ പ്രധാന പങ്ക് വഹിച്ചു. പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973-ൽ ഉത്തര വിയറ്റ്നാം പോളിറ്റ് ബ്യൂറൊ അംഗമായ ലെ ഡക് തൊ,കിസിഞ്ജർ എന്നിവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടു[3], എന്നാൽ തൊ ഈ പുരസ്കാരം സ്വീകരിച്ചില്ല. അവലംബം
|
Portal di Ensiklopedia Dunia