ഹെർഡിസ് വോൺ മാഗ്നസ്
ഹെർഡിസ് വോൺ മാഗ്നസ് (ജീവിതകാലം: 23 സെപ്റ്റംബർ 1912 - 15 മാർച്ച് 1992, ജെന്റോഫ്റ്റെ) ഒരു ഡാനിഷ് വൈറോളജിസ്റ്റും പോളിയോ വിദഗ്ധയുമായിരുന്നു. ജോനാസ് സാൽക്കിനൊപ്പം പ്രവർത്തിച്ചതിനുശേഷം, അവരും ഭർത്താവും ഡെന്മാർക്കിലെ ആദ്യത്തെ പോളിയോ വാക്സിനേഷൻ പ്രോഗ്രാം സംവിധാനം ചെയ്തു.[1] മസ്തിഷ്ക ജ്വരത്തെക്കുറിച്ചും അവൾ ഗവേഷണം നടത്തിയിരുന്നു.[2][3][4] ആദ്യകാലജീവിതംഅദ്ധ്യാപകരായിരുന്ന ഹാൻസ് ഹാൻസെൻ (1888-1960), ആസ്ട്രിഡ് മേരി നീൽസൺ-റൈ (1885-1945) എന്നിവരുടെ മകളായി ഡെൻമാർക്കിലെ ബോഗൻസിലാണ് ഹെർഡിസ് വോൺ മാഗ്നസ് ജനിച്ചത്. 1931-ൽ റോസ്‌കിൽഡ് കത്തീഡ്രൽ സ്കൂളിൽ പഠനത്തിന് ചേർന്ന അവർ, 1939-ൽ കോപ്പൻഹേഗൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[5] ഒഡെൻസ് കൗണ്ടിയിലും സിറ്റി ഹോസ്പിറ്റലിലും ചുറ്റിത്തിരിയുന്നതിനിടയിൽ കോപ്പൻഹേഗനിലെ മറ്റ് ആശുപത്രികളിൽ വിവിധ ബിരുദധാരികൾക്കുള്ള ജോലികൾ നേടുകയും ചെയ്തു. തുടർന്ന് 1944-ൽ സ്റ്റേറ്റ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റായി ജോലി നേടിയ മാഗ്നസ് 1937-ൽ വൈറോളജിസ്റ്റ് മാക്സ് ടെയിലർ കണ്ടെത്തിയ വൈറസ് ഉപയോഗിച്ച് എലികളിലെ എൻസെഫലോമൈലിറ്റിസിനെക്കുറിച്ചുള്ള സമഗ്രമായ പഠനം ആരംഭിച്ചു.[6] വൈറോളജിസ്റ്റ് ജോനാസ് സാൽക്ക് 1953 ലെ വസന്തകാലത്ത് പുതിയ പോളിയോ വാക്സിൻ പ്രഖ്യാപിക്കുകയും അത് ഫോർമാലിൻ ഉപയോഗിച്ച് നിർജ്ജീവമാക്കുകയുംചെയ്തു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ, ഹെർഡിസ് വോൺ മാഗ്നസും അവളുടെ ഭർത്താവ് പ്രെബെൻ വോൺ മാഗ്നസും 1953-ൽ തന്നെ സാൽക്കിന്റെ ലബോറട്ടറിയിൽ പഠനത്തിനായി പോയി.[7] യു.എസ് ആരോഗ്യ അധികാരികൾ രാജ്യവ്യാപകമായി കുത്തിവയ്പ്പ് ശ്രമം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷം ഡെന്മാർക്കിൽ, 1955 ഏപ്രിലിൽ ഒരു പോളിയോ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ഫാക്ടറി പിശക് കാരണം യു.എസ്. അധികാരികൾക്ക് അവരുടെ വാക്സിനേഷൻ കാമ്പയിൻ താൽക്കാലികമായി നിർത്തേണ്ടി വന്നപ്പോൾ, ഡെന്മാർക്കിൽ വാക്സിൻ വിതരണം തുടരാൻ നിർബന്ധിച്ച ഹെർഡിസ് വോൺ മാഗ്നസിന് തന്റെ രാജ്യത്ത് സൃഷ്ടിച്ച സെറം കൂടുതൽ സമഗ്രമായ ഗുണനിലവാര നിയന്ത്രണ പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്നും അത് ഉപയോഗിക്കാൻ സുരക്ഷിതമാണെന്നും ഉറപ്പുണ്ടായിരുന്നു.[8] 1956-ൽ, ഹെർഡിസ് വോൺ മാഗ്നസ് കോപ്പൻഹേഗനിലെ സ്റ്റേറ്റ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്പാർട്ട്‌മെന്റ് മേധാവിയാകുകയും, രണ്ട് വർഷത്തിന് ശേഷം എന്ററോവൈറസ് വിഭാഗത്തിന്റെ ചീഫ് ഫിസിഷ്യനായി നിയമിക്കപ്പെടുകയും ചെയ്തു. 1968 മുതൽ 1980 വരെ, അവർ ഡാനിഷ് നാഷണൽ ബോർഡ് ഓഫ് ഹെൽത്തിന്റെ പ്രത്യേകിച്ച് എപ്പിഡെമിയോളജി, വാക്സിനേഷൻ പ്രശ്നങ്ങളുടെ വിദഗ്ധ ഉപദേശകയായി സേവനമനുഷ്ഠിച്ചു.[9] അവലംബം
|
Portal di Ensiklopedia Dunia