ഹെർമാസിന്റെ ആട്ടിടയൻ![]() പൊതുവർഷം ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ എഴുതപ്പെട്ട ഒരു ക്രിസ്തീയരചനയാണ് ഹെർമാസിന്റെ ആട്ടിടയൻ. 'ആട്ടിടയൻ' എന്ന ചുരുക്കപ്പേരിലും അത് അറിയപ്പെടാറുണ്ട്. വിലപ്പെട്ട ഒരു രചനയായി ക്രിസ്തുമതവിശ്വാസികളിൽ പലരും കണക്കാക്കുന്ന ഈ കൃതിയെ ഇരണേവൂസിനെപ്പോലുള്ള ആദ്യകാല സഭാപിതാക്കന്മാർ ക്രിസ്തീയബൈബിളിൾ ഉൾപ്പെട്ട കാനോനികരചന ആയിപ്പോലും കരുതി.[1][2] 5 ദർശനങ്ങളും, 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളും അടങ്ങിയതാണ് ഈ കൃതി. ദൃഷ്ടാന്തകഥകളെ ഏറെ ആശ്രയിക്കുന്ന അത് സഭാസമൂഹത്തെ പ്രത്യേകമായി പരിഗണിച്ച്, അതിനെ അപകടത്തിലാക്കിയ പാപങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. റോമിൽ ഗ്രീക്കു ഭാഷയിലാണ് ഇതിന്റെ മൂലം എഴുതപ്പെട്ടത്. താമസിയാതെ തന്നെ അതിന്റെ ലത്തീൻ പരിഭാഷ പ്രത്യക്ഷപ്പെട്ടു. ലത്തീൻ ഭാഷ്യം മാത്രമാണ് പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ളത്; ഗ്രീക്കു മൂലത്തിന്റെ അവസാനം അഞ്ചിലൊന്നോളം നഷ്ടപ്പെട്ടു. ഉള്ളടക്കംതുടക്കംമുൻഅടിമയായിരുന്ന ഹെർമാസ് എന്നയാൾക്ക് കിട്ടിയ അഞ്ചു ദർശനങ്ങളിലാണ് കൃതിയുടെ തുടക്കം. തുടർന്ന് 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളുമാണ്. ചെറുപ്പകാലത്തെ യജമാനനാൽ റോഡാ എന്നൊരുവൾക്ക് വിൽക്കപ്പെട്ട ഹെർമാസ് എന്ന അടിമയാണ് ഇതിലെ ആഖ്യാതാവ്. റോഡാ ഹെർമാസിന് മോചനം നൽകി. തുടർന്ന് അയാൾ അവളെ സഹോദരിയെപ്പോലെ കരുതിയിരുന്നെങ്കിലും ഒരിക്കൽ മാത്രം അയാൾക്ക് അവളെപ്പറ്റി പാപചിന്തയുണ്ടായി.[3] കൃതിയുടെ, പ്രഥമപുരുഷനിൽ പെട്ടെന്നുള്ള തുടക്കം ഇങ്ങനെയാണ്: "എന്നെ വളർത്തിയവൻ റോമിലെ റോഡാ എന്നൊരുവൾക്ക് എന്നെ വിറ്റു. വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയ ഞാൻ സഹോദരിയെപ്പോലെ അവളെ സ്നേഹിക്കാൻ തുടങ്ങി. കുറേനാളുകൾക്കു ശേഷം അവൾ ടൈബർ നദിയിൽ കുളിക്കുന്നതു കണ്ട ഞാൻ അവളെ കൈപിടിച്ചു കരയിൽ കയറ്റി. അവളുടെ സൗന്ദര്യം കണ്ട്, സൗന്ദര്യവും സ്വഭാവവും ഇത്ര തികഞ്ഞ അവളെപ്പോലൊരുവളെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞാൻ ചിന്തിച്ചു. ഇങ്ങനെ ചിന്തിച്ചതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തില്ല." [4] ദർശനങ്ങൾതെക്കൻ ഇറ്റലിയിലെ ക്യൂമേയിലേയ്ക്കു പോവുകയായിരുന്ന ഹെർമാസിനു അതിനകം മരിച്ചിരുന്ന റോഡായുടെ ദർശനമുണ്ടായി. വിവാഹിതനായിരുന്ന അയാൾക്ക് ഒരിക്കൽ നിമിഷനേരത്തേക്കാണെങ്കിലും തന്നെക്കുറിച്ച് ദുഷ്ച്ചിന്തയുണ്ടായതിനാൽ, സ്വർഗ്ഗത്തിൽ അയാളുടെ കുറ്റാരോപകയാകാൻ താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഹെർമാൻ അയാൾക്കും കുടുംബത്തിനും മാപ്പു കിട്ടാനായി പ്രാർത്ഥിക്കണമെന്നും അറിയിച്ചു. ഹെർമാസ് ഇതേക്കുറിച്ച് ചിന്തിച്ചിരിക്കെ, വൃദ്ധയും ദുർബ്ബലയുമായ ഒരു സ്ത്രീയുടെ രൂപത്തിൽ സഭാമാതാവ്, അയാൾക്കു പ്രത്യക്ഷയായി. അയാളുടെ കുടുംബം ഉൾപ്പെടെയുള്ള വിശ്വാസികളുടെ പാപങ്ങളാൽ ദുർബ്ബലയായിരുന്ന അവൾ, പ്രായശ്ചിത്തം ചെയ്യാനും കുടുംബാംഗങ്ങളുടെ തെറ്റുകൾ തിരുത്താനും അയാളെ ഉപദേശിക്കുന്നു. രണ്ടാം ദർശനത്തിൽ അയാൾ അവളെ, പ്രായശ്ചിത്തങ്ങളാൽ യൗവനം തിരിച്ചുകിട്ടിയ അവസ്ഥയിൽ കാണുന്നു. എങ്കിലും ജരാനരകൾ അവളെ വിട്ടൊഴിഞ്ഞിരുന്നില്ല; മൂന്നാം ദർശനത്തിൽ അവളെ നര മാത്രമേ ബാധിച്ചിരുന്നുള്ളു; നാലാം ദർശനത്തിൽ കാഴ്ചയിൽ അവൾ നവധുവിനെപ്പോലെ മനോഹരിയായിരുന്നു.[3] അഞ്ചാം ദർശനത്തിൽ അയാൾ, ആട്ടിടയനെപ്പോലെ വസ്ത്രം ധരിച്ചിരുന്ന മാലാഖയെ കണ്ടുമുട്ടുന്നു. ശിഷ്ടജീവിതം മുഴുവൻ അയാളിൽ വസിക്കാനും ദൈവത്തിന്റെ കല്പനകൾ അയാൾക്കു നൽകാനുമായി അയക്കപ്പെട്ടവനായിരുന്നു മാലാഖ. ഈ കൃതിക്ക് ആട്ടിടയൻ എന്നു പേരു കിട്ടിയത് ഈ ദൈവനിയുക്തനായ ഈ മാലാഖയിൽ നിന്നാണ്. ഹെർമാസിനെ ധൈര്യപ്പെടുത്തിയ മാലാഖ അയാൾക്ക് 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളും നൽകി. അവ എഴുതിയെടുത്തു സൂക്ഷിക്കാൻ മാലാഖ അയാളോടാവശ്യപ്പെട്ടു. അനുശാസനങ്ങൾമാലാഖ ഹെർമാസിനു നൽകിയ 12 അനുശാസനങ്ങളിൽ ചിലത് ഇവയാണ്:-
അന്യാപദേശങ്ങൾ10 അന്യാപദേശങ്ങളിൽ ചിലതിന്റെ സംഗ്രഹം ഇതാണ്:-
കാലം, കർത്തൃത്വംപുതിയനിയമലിഖിതങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയ പട്ടികയായി പൊതുവേ വിലയിരുത്തപ്പെടുന്ന പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ മുറാത്തോറിയുടെ ശകലത്തിൽ ഹെർമാസിന്റെ കാലത്തേയും കർത്തൃത്വത്തേയും കാനോനികതയേയും പരാമർശിച്ച് ഇങ്ങനെ പറയുന്നു:-
പീയൂസ് ഒന്നാമൻ റോമിലെ മെത്രാനായിരുന്നത് പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ്(142-157). പാഠനിരൂപണത്തിന്റെ ഫലങ്ങളേയും, അതിലെ ദൈവശാസ്ത്രത്തിന്റെ സ്വഭാവവും, പുതിയനിയമത്തിലെ വെളിപാടുപുസ്തകവുമായി ഗ്രന്ഥകാരനു പരിചയമുണ്ടെന്ന സൂചനയും പരിഗണിക്കുമ്പോൾ, ഇത് പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ രചനയായിരിക്കാനാണ് സാദ്ധ്യത. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ എഴുതിയതാകാം ഇതെന്ന നിലപാടിനെ പിന്തുണക്കുന്ന പുരാതനസാക്ഷ്യങ്ങളും ലഭ്യമാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ (16:14) പൗലോസ് അപ്പസ്തോലൻ ആശംസകളയക്കുന്ന റോമിലെ ഹെർമാസാണ് ഇതിന്റെ കർത്താവെന്ന ഒരിജന്റെ വാദത്തെ ചിലർ പിന്തുണക്കുന്നു.[5] കാനോനികതരണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ഈ കൃതി ഏറെ ആധികാരികമായി കണക്കാക്കപ്പെട്ടു.[6] ഇരണേവൂസിനിനു പുറമേ, സഭാപിതാക്കളായ ഒരിജനും, അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനും ഇതു സ്വീകാര്യമായിരുന്നു. പിന്നീട് ഇതിനെ തിരസ്കരിച്ച തെർത്തുല്യൻ പോലും ആദ്യം ഇതിനെ പ്രശംസിച്ചിരുന്നു.[4] ഗ്രീക്കു ബൈബിളിന്റെ പുരാതന കൈയെഴുത്തുപാഠങ്ങളിൽ ഒന്നായ "സിനായിറ്റിക്കസ് പുസ്തക"-ത്തിൽ (Codex Sinaiticus)[1] അതിനെ പുതിയനിയമത്തിലെ കാനോനികരചനകളോടൊപ്പം തുന്നിക്കെട്ടിയിരുന്നു. "ക്ലാരോമൊണ്ടാനസ് പുസ്തക"-ത്തിലെ ഗ്രന്ഥപ്പട്ടികയിൽ അത് അപ്പസ്തോലനടപടികൾക്കും പൗലോസിന്റെ നടപടികൾക്കും ഇടയിൽ പരാമർശിക്കപ്പെടുന്നു. എങ്കിലും അതിലെ ക്രിസ്തുശാസ്ത്രത്തിന്റെ സന്ദിഗ്‌ദധസ്വഭാവം മൂലം പിൽക്കാലത്ത് സ്വീകൃതിനേടിയ പുതിയനിയമസംഹിതയിൽ 'ഹെർമാസ്' ഇടം കണ്ടെത്തിയില്ല. ഈ രചനയിലെ അഞ്ചാമത്തെ അന്യാപദേശം ദൈവപുത്രനെ, പുത്രസ്ഥാനം നൽകപ്പെട്ടവനും അനാദിയായ വിശുദ്ധാത്മാവ് കുടികൊള്ളുന്നവനുമായ നല്ല മനുഷ്യനായി ചിത്രീകരിക്കുന്നു.[4] ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട സാധാരണമനുഷ്യനാണ് യേശു എന്ന നിലപാട്, യേശുവിന്റെ യഥാർത്ഥസ്വഭാവത്തെ സംബന്ധിച്ച് രണ്ടാം നൂറ്റാണ്ടിൽ പരസ്പരം പോരടിച്ചു നിന്ന രണ്ടു പക്ഷങ്ങളിൽ ഒന്നായിരുന്നു. അനാദിയായ ദൈവവചനവും(ലോഗോസ്), ദൈവപുത്രൻ തന്നെയും ആണ് യേശുവെന്നതായിരുന്നു എതിർപക്ഷം. പൊതുവർഷം 325-ലെ നിഖ്യാ സൂനഹദോസ്, ഈ എതിർനിലപാട് അംഗീകരിച്ചു. അക്കാലത്തു തന്നെ ആദിമസഭയുടെ ചരിത്രമെഴുതിയ കേസറിയായിലെ യൂസീബിയസ് ആട്ടിടയനെ 'കപടരചനകളുടെ' പട്ടികയിൽ പെടുത്തി എടുത്തു പറയുന്നു.[7] അവലംബം
|
Portal di Ensiklopedia Dunia