ഹെർമൻ വോൺ ഹെൽംഹോൾട്സ്![]() നിരവധി ശാസ്ത്ര മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമ്മൻ ഭിഷ്വഗരനും ഭൗതികശാസ്ത്രജ്ഞനും ആയിരുന്നു ഹെർമൻ ലുഡ്‌വിഗ് ഫെർഡിനാന്റ് വോൺ ഹെൽംഹോൾട്സ് (ഓഗസ്റ്റ് 31, 1821 - സെപ്റ്റംബർ 8, 1894). ജർമ്മനിയിലെ ഗവേഷണ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ അസോസിയേഷനായ ഹെൽമോൾട്ട്സ് അസോസിയേഷൻ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കണ്ണിന്റെ ഗണിതം, കാഴ്ചയുടെ സിദ്ധാന്തങ്ങൾ, ബഹിരാകാശത്തെ കാഴ്ചകളെക്കുറിച്ചുള്ള ആശയങ്ങൾ, വർണ്ണ ദർശന ഗവേഷണം, സ്വരത്തിന്റെ സംവേദനം, ശബ്ദത്തെക്കുറിച്ചുള്ള ധാരണ, ശരീരശാസ്ത്രത്തിലെ അനുഭവവാദം എന്നിങ്ങനെയുള്ള വിവിധ മേഖലകളിലെ സംഭാവനകളിലൂടെ അദ്ദേഹം ഫിസിയോളജിയിലും മനശാസ്ത്രത്തിലും അറിയപ്പെടുന്നു. ഭൗതികശാസ്ത്രത്തിൽ, ഊർജ്ജ സംരക്ഷണം, ഇലക്ട്രോഡൈനാമിക്സ്, കെമിക്കൽ തെർമോഡൈനാമിക്സ്, തെർമോഡൈനാമിക്സിന്റെ മെക്കാനിക്കൽ അടിത്തറ എന്നിവയിലെ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ്. . ഒരു തത്ത്വചിന്തകനെന്ന നിലയിൽ, ശാസ്ത്രത്തിന്റെ തത്ത്വചിന്ത, ഗ്രഹണ ശക്തി നിയമങ്ങളും പ്രകൃതി നിയമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, ശാസ്ത്രത്തിന്റെ നാഗരിക ശക്തിയെക്കുറിച്ചുള്ള ആശയങ്ങൾ എന്നിവയിലൂടെ അദ്ദേഹം അറിയപ്പെടുന്നു. ജീവചരിത്രംആദ്യകാലങ്ങളിൽക്ലാസിക്കൽ ഭാഷാശാസ്ത്രവും തത്ത്വചിന്തയും അറിവുണ്ടായിരുന്ന പ്രാദേശിക ജിംനേഷ്യം ഹെഡ്മാസ്റ്ററായ ഫെർഡിനാന്റ് ഹെൽംഹോൾട്സിന്റെ മകനായി പോട്‌സ്ഡാമിൽ ആണ് ഹെൽംഹോൾട്സ് ജനിച്ചത്. ഹെൽഹോൾട്ട്സിന്റെ രചനകളെ സ്വാധീനിച്ചത് ജോഹാൻ ഗോട്‌ലീബ് ഫിച്ചെ, ഇമ്മാനുവൽ കാന്റ് എന്നിവരുടെ തത്ത്വചിന്തയാണ്. ഫിസിയോളജി പോലുള്ള കാര്യങ്ങളിൽ അവരുടെ സിദ്ധാന്തങ്ങൾ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. ചെറുപ്പത്തിൽ, ഹെൽമോൾട്ട്സിന് പ്രകൃതിശാസ്ത്രത്തിൽ താല്പര്യമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം മെഡിസിൻ പഠിക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. 1842 ൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ ശേഷം, ചാരിറ്റ ആശുപത്രിയിൽ (മെഡിക്കൽ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഉണ്ടായിരുന്നു എന്നതിനാൽ) ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്തു. പ്രാഥമികമായി ഫിസിയോളജിയിൽ പരിശീലനം നേടിയ ഹെൽമോൾട്ട്സ് സൈദ്ധാന്തിക ഭൗതികശാസ്ത്രം മുതൽ ഭൂമിയുടെ പ്രായം, സൗരയൂഥത്തിന്റെ ഉത്ഭവം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പോസ്റ്റുകൾ1848 ൽ ബെർലിനിലെ അക്കാദമി ഓഫ് ആർട്‌സിൽ അനാട്ടമി അദ്ധ്യാപകനായിട്ടായിരുന്നു ഹെൽമോൾട്ട്സിന്റെ ആദ്യ അക്കാദമിക് സ്ഥാനം.[5] 1849-ൽ അദ്ദേഹത്തെ പ്രഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് കൊനിഗ്സ്ബെർഗിൽ ഫിസിയോളജി അസോസിയേറ്റ് പ്രൊഫസർ പദവിയിലേക്ക് മാറ്റി. 1855-ൽ ബോൺ സർവകലാശാലയിൽ അനാട്ടമി, ഫിസിയോളജി എന്നിവയിൽ പ്രൊഫസർഷിപ്പ് സ്വീകരിച്ചു. ബോണിൽ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നു, മൂന്നു വർഷത്തിനുശേഷം അദ്ദേഹം ബാഡനിലെ ഹൈഡൽബർഗ് സർവകലാശാലയിലേക്ക് മാറി. അവിടെ ഫിസിയോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1871 ൽ ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി അദ്ദേഹം തന്റെ അവസാന സർവകലാശാലാ സ്ഥാനം സ്വീകരിച്ചു. ഗവേഷണം![]() മെക്കാനിക്സ്അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനപ്പെട്ട ശാസ്ത്രനേട്ടം, ഊർജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള 1847 ലെ ഒരു പ്രബന്ധമാണ്, അദ്ദേഹത്തിന്റെ മെഡിക്കൽ പഠനങ്ങളുടെയും ദാർശനിക പശ്ചാത്തലത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത് എഴുതിയത്. പേശികളുടെ രാസവിനിമയം പഠിക്കുന്നതിനിടയിലാണ് ഊർജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നടന്നത്. പേശി ചലനത്തിൽ ഊർജ്ജം നഷ്ടപ്പെടുന്നില്ലെന്ന് തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചു. ജർമ്മൻ ഫിസിയോളജിയിൽ അക്കാലത്ത് പ്രബലമായ ദാർശനിക മാതൃകയായിരുന്ന നേച്ചർഫിലോസഫിയുടെ പാരമ്പര്യത്തെ ഇത് നിരസിച്ചു. സാഡി കാർനോട്ട്, ബെനോയ്റ്റ് പോൾ എമൈൽ ക്ലാപെറോൺ, ജെയിംസ് പ്രെസ്കോട്ട് ജൂൾ എന്നിവരുടെ മുൻകാല കൃതികളെ ഉദ്ദരിച്ച് അദ്ദേഹം മെക്കാനിക്സ്, ചൂട്, വെളിച്ചം, വൈദ്യുതി, കാന്തികത എന്നിവ തമ്മിലുള്ള ബന്ധത്തെ വിശദീകരിച്ചു. അദ്ദേഹം തന്റെ സിദ്ധാന്തങ്ങൾ Über die Erhaltung der Kraft (On the Conservation of Force, 1847) എന്ന തന്റെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു[6] 1850 കളിലും 60 കളിലും വില്യം തോംസൺ, ഹെൽംഹോൾട്ട്സ്, വില്യം റാങ്കൈൻ എന്നിവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ താപ മരണം എന്ന ആശയം പ്രചാരത്തിലായി. ഫ്ലൂയിഡ് ഡൈനാമിക്സിൽ ഹെൽമോൾട്ട്സ്, ഒഴുകുന്ന ദ്രാവകങ്ങളിലെ വോർടെക്സ് ഡൈനാമിക്സിനായുള്ള ഹെൽമോൾട്ട്സ് സിദ്ധാന്തങ്ങൾ ഉൾപ്പെടെ നിരവധി സംഭാവനകൾ നൽകി. സെൻസറി ഫിസിയോളജിമനുഷ്യന്റെ കാഴ്ചയും കേൾവിയും സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന്റെ തുടക്കക്കാരനായിരുന്നു ഹെൽംഹോൾട്ട്സ്. സൈക്കോഫിസിക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അളക്കാവുന്ന ശാരീരിക ഉത്തേജനങ്ങളും അവയുടെ കറസ്പോണ്ടന്റ് മാനുഷിക ധാരണകളും തമ്മിലുള്ള ബന്ധത്തിൽ അദ്ദേഹം താല്പര്യം കാണിച്ചു. "സൈക്കോഫിസിക്കൽ നിയമങ്ങൾ" വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭൌതിക ഊർജ്ജവും (ഭൌതികശാസ്ത്രം) അതിന്റെ മതിപ്പും (മനശാസ്ത്രം) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പരീക്ഷണാത്മക പഠനങ്ങളിൽ ഹെൽംഹോൾട്സ് മുഴുകി. പരീക്ഷണാത്മക മനശാസ്ത്രത്തിന്റെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന ഹെൽമോൾട്ട്സിന്റെ വിദ്യാർത്ഥിയായ വിൽഹെം വുണ്ടിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനം ഹെൽംഹോൾട്ട്സിന്റെ സെൻസറി ഫിസിയോളജിയാണ്. ഹെൽംഹോൾട്സിനേക്കാൾ വ്യക്തമായി, തന്റെ ഗവേഷണത്തെ അനുഭവശാസ്ത്ര തത്ത്വചിന്തയുടെ ഒരു രൂപമായും മനസ്സിനെ വേറിട്ട ഒന്നായും വുണ്ഡ് വിശേഷിപ്പിച്ചു. നേച്ചർഫിലോസഫിയെ നേരത്തേ തള്ളിപ്പറഞ്ഞ ഹെൽമോൾട്ട്സ് മനസ്സിന്റെയും ശരീരത്തിൻറെയും ഐക്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. [7] ഒഫ്താൽമിക് ഒപ്റ്റിക്സ്1851-ൽ ഹെൽമോൾട്ട്സ്, മനുഷ്യന്റെ കണ്ണിന്റെ അകം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഒഫ്താൽമോസ്കോപ്പ് കണ്ടുപിടിച്ചുകൊണ്ട് നേത്രരോഗ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. ഇത് അദ്ദേഹത്തെ ഒറ്റരാത്രികൊണ്ട് ലോകപ്രശസ്തനാക്കി. അക്കാലത്ത് ഹെൽംഹോൾട്ട്സിന്റെ താൽപ്പര്യങ്ങൾ ഇന്ദ്രിയങ്ങളുടെ ഫിസിയോളജിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ പ്രധാന പ്രസിദ്ധീകരണം, Handbuch der Physiologischen Optik (ഹാൻഡ്‌ബുക്ക് ഓഫ് ഫിസിയോളജിക്കൽ ഒപ്റ്റിക്‌സ്), ആഴത്തെക്കുറിച്ചുള്ള ധാരണ, വർണ്ണ ദർശനം, മോഷൻ പെർസെപ്ഷൻ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ നൽകി. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ഈ മേഖലയിലെ അടിസ്ഥാന റഫറൻസ് രചനയായിരുന്നു ആ പുസ്തകം. 1867-ൽ പ്രസിദ്ധീകരിച്ച മൂന്നാമത്തെയും അവസാനത്തെയും വാല്യത്തിൽ, കാഴ്ചയിൽ അൺകോൺശ്യസ് ഇൻഫറൻസിന്റെ പ്രാധാന്യം ഹെൽമോൾട്ട്സ് വിവരിച്ചു. അമേരിക്കൻ ഒപ്റ്റിക്കൽ സൊസൈറ്റിയ്ക്കു വേണ്ടി 1924-5 ൽ ജെയിംസ് പിസി സൌത്ഹാൾ എന്ന എഡിറ്ററിനു കീഴിൽ ഈ ഹാൻഡ്ബുക്ക് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ അദ്ദേഹത്തിന്റെ അക്കൊമഡേഷൻ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാതെ പോയി. വർണ്ണ ദർശനം എന്നിവയിൽ വിപരീത വീക്ഷണം പുലർത്തുന്ന ഇവാൾഡ് ഹെറിങ്ങുമായുള്ള തർക്കം കാരണം ഹെൽമോൾട്ട്സ്, ഹാൻഡ്‌ബുക്കിന്റെ നിരവധി പതിപ്പുകളിലായി അദ്ദേഹത്തിന്റെ സൃഷ്ടികൾ പരിഷ്കരിച്ചുവന്നു. നെർവ് ഫിസിയോളജി1849-ൽ, കൊനിഗ്സ്ബെർഗിൽ ആയിരിക്കുമ്പോൾ, ഹെൽമോൾട്ട്സ് ഒരു നാഡി ഫൈബറിലെ സിഗ്നൽ വേഗത അളന്നു. ഞരമ്പുകളിലൂടെ നാഡി സിഗ്നലുകൾ വളരെ വേഗത്തിൽ കടന്നുപോകുന്നുവെന്ന് അക്കാലത്ത് മിക്കവരും വിശ്വസിച്ചിരുന്നു.[8] ഇതിനായി ഒരു തവളയുടെ വിഘടിച്ച സിയാറ്റിക് നാഡിയും അത് ഘടിപ്പിച്ച പശുക്കിടാവിന്റെ പേശിയും ഉപയോഗിച്ചു. അതിനോടൊപ്പം ഒരു ഗാൽവാനോമീറ്റർ ഒരു സെൻസിറ്റീവ് ടൈമിംഗ് ഉപകരണമായി ഉപയോഗിച്ചു, മുറിയിലുടനീളം ഒരു പ്രകാശകിരണം പ്രതിഫലിപ്പിക്കുന്നതിനായി സൂചിയിലേക്ക് ഒരു കണ്ണാടി ഘടിപ്പിച്ച് അതിന് കൂടുതൽ സംവേദനക്ഷമത നൽകി.[9] [10] ഹെൽംഹോൾട്ട്സ് തൻറെ പരീക്ഷണത്തിൽ സംപ്രേഷണ വേഗത സെക്കൻഡിൽ 24.6 - 38.4 മീറ്റർ പരിധിയിൽ റിപ്പോർട്ട് ചെയ്തു. ശബ്ദവും സൗന്ദര്യശാസ്ത്രവും![]() 1863-ൽ ഹെൽംഹോൾട്ട്സ് സെൻസേഷൻസ് ഓഫ് ടോൺ പ്രസിദ്ധീകരിച്ച്, ഗ്രഹണ ശക്തിയുടെ ഭൗതികശാസ്ത്രത്തിൽ തന്റെ താത്പര്യം പ്രകടമാക്കി. ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലേക്ക് മ്യൂസിക്കോളജിസ്റ്റുകളുടെ ശ്രദ്ധയെത്തിച്ചു. ഒന്നിലധികം ടോണുകൾ അടങ്ങിയ സങ്കീർണ്ണമായ ശബ്ദങ്ങളുടെ ശുദ്ധമായ സൈൻ വേവ് ഘടകങ്ങളുടെ വിവിധ ആവൃത്തികളും പിച്ചുകളും തിരിച്ചറിയാൻ അദ്ദേഹം ഹെൽംഹോൾട്ട്സ് റെസൊണേറ്റർ കണ്ടുപിടിച്ചു.[11] റെസൊണേറ്ററിന്റെ വ്യത്യസ്ത കോമ്പിനേഷനുകൾക്ക് സ്വരാക്ഷര ശബ്ദങ്ങളെ അനുകരിക്കാമെന്ന് ഹെൽംഹോൾട്ട്സ് കാണിച്ചു: അലക്സാണ്ടർ ഗ്രഹാം ബെല്ലിന് ഇതിൽ താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ ജർമ്മൻ, അറിയാത്തതിനാൽ ഹെൽംഹോൾട്ട്സിന്റെ ഡയഗ്രമുകൾ വായിക്കാൻ കഴിയാതെ വന്നതിനാൽ വയർ വഴി ഒന്നിലധികം ആവൃത്തികൾ കൈമാറ്റം ചെയ്തു (ഇത് ടെലിഗ്രാഫ് സിഗ്നലിന്റെ മൾട്ടിപ്ലക്‌സിംഗ് അനുവദിക്കും) അതേസമയം, റെസൊണേറ്ററുകൾ ചലനത്തിൽ നിലനിർത്താൻ മാത്രമാണ് യഥാർഥത്തിൽ വൈദ്യുത ശക്തി ഉപയോഗിച്ചിരുന്നത്. ഹെൽംഹോൾട്ട്സ് ചെയ്തതെന്താണെന്ന് പുനർനിർമ്മിക്കുന്നതിൽ ബെൽ പരാജയപ്പെടുകയാണുണ്ടായത്. പക്ഷേ പിന്നീ,ട് ജർമ്മൻ വായിക്കാൻ കഴിയുമായിരുന്നെങ്കിൽ ഹാർമോണിക് ടെലിഗ്രാഫ് തത്ത്വത്തിൽ ടെലിഫോൺ കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.[12] [13] [14] [15] ![]() (ഫ്രാൻസ് വോൺ ലെൻബാച്ചിന്റെ ചിത്രം ) അലക്സാണ്ടർ ജെ. എല്ലിസിന്റെ വിവർത്തനം ആദ്യമായി പ്രസിദ്ധീകരിച്ചത് 1875 ലാണ് (ആദ്യത്തെ ഇംഗ്ലീഷ് പതിപ്പ് 1870 മൂന്നാം ജർമ്മൻ പതിപ്പിൽ നിന്നായിരുന്നു; 1877 ലെ നാലാമത്തെ ജർമ്മൻ പതിപ്പിൽ നിന്നുള്ള എല്ലിസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് പതിപ്പ് 1885 ൽ പ്രസിദ്ധീകരിച്ചു; 1895, 1912 വർഷത്തെ മൂന്നാമത്തെയും നാലാമത്തെയും ഇംഗ്ലീഷ് പതിപ്പുകൾ രണ്ടാമത്തേതിന്റെ പുനപ്രസിദ്ധീകരണങ്ങൾ ആയിരുന്നു).[16] വൈദ്യുതകാന്തികത1869 മുതൽ 1871 വരെ വൈദ്യുത ആന്ദോളനങ്ങളുടെ പ്രതിഭാസങ്ങളെക്കുറിച്ച് ഹെൽമോൾട്ട്സ് പഠിച്ചു. 1869 ഏപ്രിൽ 30 ന് Naturhistorisch-medizinischen Vereins zu Heidelberg (നാച്ചുറൽ ഹിസ്റ്ററി ആൻഡ് മെഡിക്കൽ അസോസിയേഷൻ ഓഫ് ഹൈഡൽബർഗ്) ൽ നടത്തിയ ഒരു പ്രഭാഷണത്തിൽ, ഇലക്ട്രിക്കൽ ഓസിലേഷനുകൾ എന്ന തലക്കെട്ടിൽ അദ്ദേഹം ഒരു കോയിലിലെ വൈദ്യുത ആന്ദോളനങ്ങൾ ഒരു ലെയ്ഡൻ പാത്രവുമായി ചേർന്ന ദൈർഘ്യം സെക്കൻഡിൽ 1/50 ആയിരുന്നു എന്ന് സൂചിപ്പിച്ചു.[17] 1871-ൽ ഹെൽംഹോൾട്ട്സ് ഹൈഡൽബർഗിൽ നിന്ന് മാറി ബെർലിനിൽ ഭൗതികശാസ്ത്രത്തിൽ പ്രൊഫസറായി.ആ സമയത്ത് അദ്ദേഹം വൈദ്യുതകാന്തികതയിൽ താല്പര്യം കാണിച്ചു. ഹെൽമോൾട്ട്സ് സമവാക്യം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തതാണ്. ഈ രംഗത്ത് അദ്ദേഹം വലിയ സംഭാവനകൾ നൽകിയില്ലെങ്കിലും, വൈദ്യുതകാന്തിക വികിരണം ആദ്യമായി അവതരിപ്പിച്ച അദ്ദേഹത്തിൻറെ വിദ്യാർത്ഥി ഹെൻറിക് റുഡോൾഫ് ഹെർട്സ് പ്രശസ്തനായി. ഹെൽമോൾട്ട്സിന്റെ വൈദ്യുതകാന്തിക സിദ്ധാന്തത്തെ, അത് രേഖാംശ തരംഗങ്ങളുടെ നിലനിൽപ്പിനെ അനുവദിച്ചു എന്ന കാരണത്താൽ ഒലിവർ ഹെവിസൈഡ് വിമർശിച്ചു. മാക്സ്വെല്ലിന്റെ സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തെ അടിസ്ഥാനമാക്കി, രേഖാംശ തരംഗങ്ങൾ ഒരു വാക്വം അല്ലെങ്കിൽ ഏകതാനമായ മാധ്യമത്തിൽ നിലനിൽക്കില്ലെന്ന് ഹെവിസൈഡ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, രേഖാംശ വൈദ്യുതകാന്തിക തരംഗങ്ങൾ ഒരു അതിർത്തിയിലോ അടഞ്ഞ സ്ഥലത്തോ നിലനിൽക്കുമെന്ന് ഹെവിസൈഡ് ശ്രദ്ധിച്ചില്ല.[18] ഹെൽംഹോൾട്സ് സമവാക്യത്തെ അടിസ്ഥാനമാക്കി "ഹെൽംഹോൾട്സ് ഒപ്റ്റിക്സ്" എന്ന പേരിൽ ഒരു വിഷയം പോലും ഉണ്ട്.[19] [20] [21] വിദ്യാർത്ഥികളും സഹകാരികളുംബെർലിനിൽ ഹെൽംഹോൾട്ട്സിൻറെ വിദ്യാര്ഥികളോ ഗവേഷണ അസോസിയേറ്റുകളോ ആയിരുന്നവരിൽ മാക്സ് പ്ലാങ്ക്, ഹെൻറിക് കെയ്‌സർ, യൂജൻ ഗോൾഡ്സ്റ്റൈൻ, വിൽഹെം വീൻ, ആർതർ കൊനിഗ്, ഹെൻറി അഗസ്റ്റസ് റോളണ്ട്, ആൽബർട്ട് എ. മൈക്കൽസൺ, വിൽഹെം വുണ്ട്, ഫെർണാണ്ടോ സാൻഫോർഡ്, മൈക്കൽ ഐ എന്നിങ്ങനെ നിരവധി പ്രമുഖരുണ്ടായിരുന്നു. 1869–1871 ൽ ഹൈഡൽബർഗിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ലിയോ കൊയിനിഗ്സ്ബെർഗർ ആണ് 1902-ൽ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. ബഹുമതികൾ![]()
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia