ഹൈദരാബാദ് ഹൗസ്
ന്യൂഡൽഹിയിൽ സ്ഥിതിചെയ്യുന്നതും ഇന്ത്യാ സർക്കാർ വിദേശരാജ്യങ്ങളിലെ ഔദ്യോഗിക അഥിതികളെ സ്വീകരിക്കുന്നതിനും കൂടിക്കാഴ്ചകൾക്കും വിരുന്നു സത്കാരത്തിനുമായി ഉപയോഗപ്പെടുത്തുന്നതുമായ ഒരു കെട്ടിട സമുച്ചയമാണ് ഹൈദരാബാദ് ഹൗസ്.[2] ഹൈദരാബാദിന്റെ അവസാനത്തെ നൈസാം ആയിരുന്ന മിർ ഉസ്മാൻ അലിഖാന്റെ വസതിയായിരുന്ന ഈ കെട്ടിടം ബ്രിട്ടിഷ് വാസ്തുശില്പി എഡ്വിൻ ലുട്യൻസ് ആണ് രൂപകല്പന ചെയ്തത്.[3][4][5] ചരിത്രംവടക്കൻ റെയിൽവേയുടെ ഇപ്പോഴത്തെ ആസ്ഥാനവും മുമ്പ് ബറോഡ മഹാരാജാവിന്റെ ഔദ്യോഗിക വസതിയുമായിരുന്ന ബറോഡ ഹൗസിന് തൊട്ടാണ് ഹൈദരാബാദ് ഹൗസ് നിലകൊള്ളുന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ നൈസാമിൽ നിന്ന് ഈ കെട്ടിടം ഭാരതസർക്കാർ ഏറ്റെടുത്തു. രൂപഭംഗി8.77 ഏക്കറിൽ സ്ഥിതിചെയ്യുന്ന ചിത്രശലഭ ആകൃതിയിലുള്ള ഹൈദരബാദ് ഹൗസ്, ഇന്തോ-സാരസൻ വാസ്തുവിദ്യയിലുള്ള ഒരു നിർമ്മിതിയാണ്. അമ്പത്തഞ്ച് കോൺ അളവിലുള്ള സമമിതിയായ(symmetrical) സ്തൂപത്തോട് കൂടിയതാണ് ഇതിന്റെ വലിയ പ്രവേശന മുറി.
അവലംബം
|
Portal di Ensiklopedia Dunia