ഹൊവാർഡ് എവറെസ്റ്റ് ഹിന്റൺ
ബ്രിട്ടീഷുകാരനായ ഒരു പ്രാണിപഠനവിദഗ്ദ്ധനായിരുന്നു പ്രൊഫസർ ഹൊവാർഡ് എവറെസ്റ്റ് ഹിന്റൺ (Professor Howard Everest Hinton). FRS (24 ആഗസ്ത് 1912 – 2 ആഗസ്ത് 1977). പ്രാണികളെപ്പറ്റി അദ്ദേഹത്തിന് വിജ്ഞാനകോശസദൃശമായ ജ്ഞാനം ഉണ്ടായിരുന്നു. വണ്ടുകളോട് അദ്ദേഹത്തിന് അപാരമായ ഇഷ്ടവുമായിരുന്നു. വിദ്യാഭ്യാസവും ആദ്യകാലജീവിതവുംമെക്സിക്കോയിൽ വളർന്ന ഹിന്റൺ ബെർക്‌ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിദ്യാഭ്യാസം നടത്തി. മെക്സിക്കോയിലെ ജലവണ്ടുകളെപ്പറ്റിയുള്ള പഠനത്തിന് 1939 -ൽ അദ്ദേഹത്തിന് കേംബ്രിഡ്‌ജ് സർവ്വകലാശാലയിൽ നിന്നും പി എച്ഛ് ഡി ലഭിച്ചു.[2] നിശാശലഭങ്ങളും വണ്ടുകളും ഭക്ഷണം നശിപ്പിക്കുന്നതിനെ തടയുവാനുള്ള പഠനങ്ങൾ അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് നടത്തി.[3] ജീവിതംപി എച്ഛ് ഡിക്കുശേഷം ഹിന്റൺ ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജോലി ചെയ്തു. 1949 -ൽ ബ്രിസ്റ്റോൾ സർവ്വകലാശാലയിലേക്ക് മാറീയ അദ്ദേഹം ശിഷ്ടജീവിതം അവിടെത്തന്നെ തുടർന്നു. മിക്കവാറും പ്രാണികളുടെ നാമകരണത്തെപ്പറ്റി അദ്ദേഹം 300 ലേറെ ശാസ്ത്രപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. Journal of Insect Physiology എന്ന ജേണൽ തുടങ്ങിയ അദ്ദേഹം അതിന്റെ എഡിറ്ററുമായിരുന്നു. സ്വകാര്യജീവിതംഅംഗീകാരങ്ങളും ബഹുമതികളും1961 -ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കുകയുണ്ടായി. അവലംബം
|
Portal di Ensiklopedia Dunia