ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബിൽ 2019
ഹോങ്കോങിൽ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാൻ ചൈനയ്ക്ക് അധികാരം നൽകുന്ന വിവാദ ബില്ലാണ് ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബിൽ 2019. [2] കുറ്റവാളി കൈമാറ്റ ബിൽ : ചരിത്രംബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ് 1997 ൽ ചൈനയ്ക്കു കൈമാറിയപ്പോൾ, അതുവരെ അവിടെ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനവും മറ്റു പൗരാവകാശങ്ങളും നിലനിർത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. [3] 'ഒരു രാജ്യം രണ്ട് സംവിധാനം' എന്ന രീതിയിലാണ് ഹോങ്കോങ് ചൈനയുടെ ഭാഗമാകുന്നത്. ഇതനുസരിച്ച് മാതൃരാജ്യമായ ചൈനയിൽ ഇല്ലാത്ത സ്വാതന്ത്ര്യം ഹോങ്കോങ്ങിലെ പൗരൻമാർക്ക് ഉണ്ടായിരിക്കും. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം, സ്വതന്ത്രമായ നിയമവ്യവസ്ഥ തുടങ്ങിയവ ഹോങ്കോങ് ജനതയ്ക്ക് ലഭിച്ചിരുന്നു. അതിനാൽ തന്നെ പാശ്ചാത്യ മാതൃകയിലുള്ള വിപണിയും ജനാധിപത്യാവകാശങ്ങളും ഹോങ്ങോങ്കിൽ തുടർന്നുപോന്നു. ന്യൂയോർക്കും ലണ്ടനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമാണ് ഹോങ്കോങ്. എന്നാൽ, കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാൻ നിലവിൽ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനായി ഹോങ്കോങ്ക് കുറ്റവാളി കൈമാറ്റ ബിൽ 2019 എന്ന പേരിൽ ചൈന ഒരു ബിൽ കൊണ്ടുവന്നു. ഇതുപ്രകാരം ബ്രിട്ടിഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്കു പകരം ചൈനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ ഹോങ്കോങ് പൗരൻമാരുടെ വിചാരണ നടത്തപ്പെടും. എന്നാൽ ഈ വിചാരണ നീതിനിഷേധമാവുമെന്ന് ഭയപ്പെടുന്ന ഹോങ്കോങ് ജനത വൻതോതിലുള്ള പ്രക്ഷോഭത്തിലേയ്ക്ക് പോവുകയാണ് ഉണ്ടായത്. തെരുവിലേക്ക്2018 ഏപ്രിലിലാണ് കുറ്റവാളി കൈമാറ്റ ബിൽ എതിർപ്പുകൾ മറികടന്ന് ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്. 2018 ജൂൺ മുതൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളടക്കം തെരുവിലിറങ്ങി. സമരത്തിൽ ഇതുവരെ 1000 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വിമാനത്താവളം പ്രക്ഷോഭകൾ കൈയ്യേറിയതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തിരുന്നു. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്. 1997 ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങ്ങിൽ ആദ്യമാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങിന് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിച്ചപ്പോൾ അതുവരെ അവിടെ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനവും മറ്റു പൗരാവകാശങ്ങളും നിലനിർത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. അങ്ങനെ ‘ഒരു രാഷ്ട്രം, രണ്ട് ഭരണസംവിധാനം’ എന്ന നിലയിൽ ഹോങ്കോങ്ങിൽ പാശ്ചാത്യ മാതൃകയിലുള്ള വിപണിയും ജനാധിപത്യാവകാശങ്ങളും തുടർന്നുപോന്നു. ന്യൂയോർക്കും ലണ്ടനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഹോങ്കോങ് മാറുകയും ചെയ്തു. എന്നാൽ, കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്കു പകരം ചൈനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാവുമെന്ന് ഹോങ്കോങ് ജനത ഭയപ്പെടുന്നു. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ് ഹോങ്കോങ് ഏതാനും മാസങ്ങളിൽ കണ്ടത്. ബിൽ പിൻവലിക്കൽചൈനയുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭത്തിനു നിമിത്തമായ നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ അവസാനം 2019 സെപ്റ്റംബർ 3 ന് പിൻവലിക്കുകയാണ് ഉണ്ടായത്. ചൈനീസ് പാർട്ടിയുടെയും സർക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്ററുമായ കാരി ലാം ആണ് വിവാദ ബിൽ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഹോങ്കോങ്കിൽ 3 മാസമായി തുടരുന്ന പ്രക്ഷോഭമാണ് ഇതോടെ വീജയം കണ്ടത്. എന്നാൽ ബില്ലിന്റെ മറവിൽ നടന്ന പൊലീസ് അതിക്രമം സമഗ്രമായി അന്വേഷിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia