2012 മുതൽ വാവെയ് വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് ആപ്ലിക്കേഷന് അനുരൂപമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്ഹോങ്മെങ് ഒ.എസ് അല്ലെങ്കിൽ ഹാർമണിഒഎസ്(HarmonyOS (HMOS)) (ചൈനീസ്: 鸿 蒙 OS; പിൻയിൻ: ഹൊങ്മെങ് ഒ.എസ്).[9][10] ഓപ്പറേറ്റിങ് സിസ്റ്റത്തെപറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ശേഷവും കമ്പനി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തിട്ടില്ല. ഹോങ്മെങ് ഒ.എസ് എഒഎസ്പിയെ(AOSP) അടിസ്ഥാനമാക്കിയാണോയെന്ന് അറിയില്ല.[11] യുഎസ് നിയന്ത്രണങ്ങളുടെ ഫലമായി ആൻഡ്രോയിഡ് അല്ലെങ്കിൽ വിൻഡോസ് ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞാൽ അത്തരമൊരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) പ്ലാൻ ബി ആയി ഉപയോഗിക്കാമെന്ന് ഡൈ വെൽറ്റിന് നൽകിയ ഒരു പത്ര അഭിമുഖത്തിൽ ഹുവാവേ എക്സിക്യൂട്ടീവ് റിച്ചാർഡ് യു പ്രസ്താവിച്ചു. എന്നാൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്,എന്നിവയുടെ പരിസ്ഥിതി വ്യവസ്ഥകളുമായി പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നു ".[12][13][14]2019 ജൂൺ മുതൽ ഹുവാവേ, ഇഎംയുഐയെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി കണക്കാക്കുന്നു, ഇത് ഹോങ്‌മെംഗ് ഒഎസിന്റെ അന്തിമ നാമകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.[15]2020 രണ്ടാം പാദത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യുകയും 2019 ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ഹോങ്‌മെങ് ഒ.എസ് ചൈനയിൽ റിലീസ് ചെയ്യുമെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നു.[16][17][15][18][19][20][21]
ഐഒടി(IoT) ഉപകരണങ്ങൾ വേണ്ടി, സിസ്റ്റം ലൈറ്റ്ഒഎസ്(LiteOS) കേർണലിനെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്തിട്ടുള്ളതാണ്. സ്മാർട്ട്ഫോണുകൾക്കുംടാബ്ലെറ്റുകൾക്കും വേണ്ടി, ഇത് എആർകെ കമ്പൈലർ വഴിയുള്ള നേറ്റീവ് ഹാർമണിഒഎസ് എച്ച്എപി ആപ്പുകൾക്ക് പുറമെ ലെഗസി എപികെ ആപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി എഒഎസ്‌പി ലൈബ്രറികളോട് കൂടിയ ഒരു ലിനക്‌സ് കേർണൽ ലെയറാണിതിനുള്ളത്.[22][23]
ഒരു വിർച്ച്വൽ സൂപ്പർ ഡിവൈസിലേക്ക് ഫിസിക്കലി സെപ്രേറ്റഡ് ഉപകരണങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള ആശയവിനിമയ അടിസ്ഥാനമായ ഡിസോഫ്റ്റ്ബസ്(DSoftBus)ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു, ഒരു ഉപകരണത്തെ മറ്റുള്ളവരെ നിയന്ത്രിക്കാനും വിതരണം ചെയ്ത ആശയവിനിമയ ശേഷിയുള്ള ഉപകരണങ്ങൾക്കിടയിൽ ഡാറ്റ പങ്കിടാനും അനുവദിക്കുന്നു.[24][25][26] സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ആപ്പഗാലറിയിൽ നിന്ന് ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയുന്ന ആപ്പുകൾ, ഇൻസ്റ്റാളേഷൻ രഹിത ദ്രുത ആപ്പുകൾ, ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്ന ലൈറ്റ് വെയിറ്റ് ആറ്റോമിക് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആപ്പുകളെ ഇത് പിന്തുണയ്‌ക്കുന്നു.[27][28][29]
2019 ഓഗസ്റ്റിൽ ഹോണർ സ്മാർട്ട് ടിവികളിൽ ഹാർമണിഒഎസ് ഉപയോഗിച്ചു[30] പിന്നീട് 2021 ജൂണിൽ വാവെയ് സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിച്ചു.[31]
ചരിത്രം
ഉത്ഭവം
വാവെയ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഇൻ-ഹൌസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകൾ 2012 മുതൽ ആരംഭിച്ചതാണ്.[32][33] ഉപരോധങ്ങൾ ലംഘിച്ച് ഇറാനിലേക്ക് ബോധപൂർവം ചരക്കുകളും സാങ്കേതികവിദ്യകളും സേവനങ്ങളും കയറ്റുമതി ചെയ്തു എന്ന കുറ്റപത്രത്തിൽ 2019 മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് അതിന്റെ എന്റിറ്റി ലിസ്റ്റിൽ വാവെയെ ചേർത്തതിന് ശേഷം, ചൈന-അമേരിക്കൻ വ്യാപാര യുദ്ധത്തിനിടയിൽ ഈ റിപ്പോർട്ടുകൾ തീവ്രമായി.