ഹോബാർട്ട് മൃഗശാല
ഓസ്‌ട്രേലിയയിലെ ടാസ്മേനിയ ദ്വീപിൽ ഹൊബാർട്ട് നഗരത്തിൽ ക്വീൻസ് ഡൊമെയ്‌നിൽ സ്ഥിതിചെയ്തിരുന്ന ഒരു പഴയ ശൈലിയിലുള്ള സുവോളജിക്കൽ ഉദ്യാനമായിരുന്നു ബ്യൂമാറിസ് മൃഗശാല എന്നുകൂടി അറിയപ്പെടുന്ന ഹോബാർട്ട് മൃഗശാല. ടാസ്മാനിയൻ ഗവർണറുടെ ഭവനം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയുടെ പരിസരത്തായാണ് മൃഗശാല സ്ഥിതിചെയ്തിരുന്നത്. അതു നിലനിന്നുരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രാഥമികമായി ഹൊബാർട്ട് സിറ്റി കൗൺസിൽ ഡിപ്പോയാണ് സ്ഥിതിചെയ്യുന്നതെങ്കിലും, യഥാർത്ഥ മൃഗശാലയുടെ ചില അവശിഷ്ടങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും ഇക്കാലത്തും അവിടെ കാണാൻ കഴിയും. ചരിത്രംബ്യൂമാറിസ് മൃഗശാല എന്നു വിളിക്കപ്പെട്ടിരുന്ന ഇത് യഥാർത്ഥത്തിൽ, ഒരു കുലീന വനിതയായിരുന്ന മേരി ഗ്രാന്റ് റോബർട്ട്സിന്റെ സ്വകാര്യ വസതിയിൽ ("ബ്യൂമാറിസ്" എന്ന പേരിൽ) 1895-ലാണ് പ്രവർത്തനമാരംഭിച്ചത്.[2] 1895 മുതൽ 1921-ൽ അവരുടെ വരെ മരണം വരെ മിസ്സിസ് റോബർട്ട്സിന്റെ ഉടമസ്ഥതയിലായിരുന്നു ഈ മൃഗശാല പ്രവർത്തിച്ചിരുന്നത്. ടാസ്മേനിയൻ ഡെവിളുകളുടെ ഒരു പ്രജനന പരിപാടി ഉൾക്കൊള്ളുന്ന ഈ മൃഗശാല, തദ്ദേശീയ മൃഗങ്ങളുടെ പുനരധിവാസമെന്ന പ്രതിച്ഛായയിലൂടെ ശാസ്ത്രീയ താൽപ്പര്യം വളർത്തുന്നതിലും വിജയിച്ചിരുന്നു. 1922മിസ്സിസ് റോബർട്ടിന്റെ മരണശേഷം അവരുടെ കുടുംബം ഹോബാർട്ട് സിറ്റി കൗൺസിലിന് ബ്യൂമാറിസ് മൃഗശാലയുടെ സുവോളജിക്കൽ ശേഖരം വാഗ്ദാനം ചെയ്യുകയും ടാസ്മാനിയൻ സംസ്ഥാന സർക്കാരിൽനിന്ന് മൃഗശാലയ്ക്ക് സബ്സിഡി ലഭിക്കണമെന്ന വ്യവസ്ഥയിൽ 1922 ജനുവരിയിൽ[3] ഈ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. 1922 ഫെബ്രുവരി 10-ന് ടാസ്മാനിയൻ സംസ്ഥാന സർക്കാർ പ്രതിവർഷം 250 ഡോളർ സബ്സിഡി പുതിയ മൃഗശാലയ്ക്ക് അനുവദിച്ചു.[4] അടച്ചുപൂട്ടൽകടുത്ത സാമ്പത്തിക പ്രശ്‌നങ്ങളേത്തുടർന്ന് 1937-ൽ ഈ മൃഗശാല അടച്ചുപൂട്ടി. റോയൽ ഓസ്‌ട്രേലിയൻ നേവി ഏറ്റെടുത്ത ഈ സ്ഥലം സമീപത്തെ HMAS ഹുവോൺ നേവൽ ബേസിന്റെ ഇന്ധന സംഭരണ ഡിപ്പോയായി പരിവർത്തനം ചെയ്യപ്പെട്ടു. 1943 മുതൽ 1991 വരെ നാവികസേനയുടെ ഉപയോഗത്തിലുണ്ടായിരുന്ന ഇവിടം ഹൊബാർട്ട് സിറ്റി കൗൺസിൽ പൂർവ്വസ്ഥിതിയിലാക്കുകയും ഒരു സംഭരണ ഡിപ്പോ ആയി ഉപയോഗിക്കുകയും ചെയ്തു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia