ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (പർമിജിയാനിനോ)![]() 1528-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. 1662 വരെ റോമിലെ പാലാസോ ഫാർനീസിലായിരുന്ന ഈ ചിത്രം പിന്നീട് പാർമയിലേക്ക് മാറ്റിയിരുന്നു. അവിടെ ഈ ചിത്രം പാലാസ്സോ ഡെൽ ജിയാർഡിനോയിലും പിന്നീട് ഗാലേരിയ ഡ്യുക്കാലെയിലും തൂക്കിയിട്ടു. 1725-ൽ 'ഡെസ്ക്രിസിയോൺ' ഇതിനെ അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഏറ്റവും മികച്ച രചനകളിലൊന്നായി വിശേഷിപ്പിച്ചു. ഈ ചിത്രവും ബാക്കി ഫാർനീസ് ശേഖരവും പിന്നീട് നേപ്പിൾസിലേക്ക് മാറ്റി. കപ്പോഡിമോണ്ടിലെ നാഷണൽ മ്യൂസിയത്തിലെ ഇന്നത്തെ വാസസ്ഥാനത്തിലേക്ക് എത്തുന്നതിനുമുമ്പ് ഏതാനും വർഷങ്ങൾ പാലാസ്സോ റിയാലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ആദ്യകാല രണ്ട് പകർപ്പുകൾ പാർമയിലെ ഗാലേരിയ നസിയോണാലെ, പാലാസോ കോമുനാലെ എന്നിവയിൽ അവശേഷിക്കുന്നു. ഈ ചിത്രം പാർമിജിയാനിനോയുടേതാണെന്ന വിഷയത്തിൽ ഏറെക്കുറെ തർക്കവിഷയമാണ്. എന്നിരുന്നാലും ചിത്രീകരണതീയതി കൂടുതൽ ചർച്ചാവിഷയമാണ്. ചില പണ്ഡിതന്മാർ റോമിലെ അദ്ദേഹത്തിന്റെ കാലഘട്ടത്തിലും (1524-1527) മറ്റുചിലർ ബൊലോഗ്നയിലായിരുന്ന (1527-1530) അദ്ദേഹത്തിന്റെ കാലഘട്ടത്തിലും ആണെന്ന് സ്ഥാപിക്കുന്നു. ഫ്രീഡ്‌ബെർഗ് ഇത് രണ്ടാമത്തേത് പാർമയിൽ (1530-1539) താമസിച്ചിരുന്നപ്പോഴുള്ളതാണെന്ന് വാദിക്കുന്നു. ഇതിന്റെ സാങ്കേതികതയും ശൈലിയും ബൊലോഗ്നയിലെ അദ്ദേഹത്തിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ടതാകാം. ധാതു നിറങ്ങൾ ഫ്രെസ്കോയിലെ ചിത്രത്തിന്റെ മാതൃകയാണ്. കൂടാതെ ചിത്രീകരണം ഗ്ലൂ ടെമ്പറയിലോ ഗൗഷെയിലോ ആയിരിക്കാം. "മാസ്റ്റർ ലൂക്ക ഡി ല്യൂട്ടി"ക്കായി ബൊലോഗ്നയിൽ പാർമിജിയാനോ ഗൗഷെയിൽ രണ്ട് പെയിന്റിംഗ് ചിത്രീകരിച്ചതായി വസാരി രേഖപ്പെടുത്തി. വിൻഡ്‌സർ കാസ്റ്റിലിലും (ആർസിഎൻ 990346), ഗാലേരിയ നസിയോണേൽ ഡി പാർമയിലും (inv. 510/5), ബ്രിട്ടീഷ് മ്യൂസിയത്തിലും (1905,1110.18) [1] അഷ്മോളിയൻ മ്യൂസിയത്തിലും (inv. 446) (ഓരോന്നും) റോയൽ കളക്ഷനിലും ചിത്രത്തിന്റെ നാല് തയ്യാറെടുപ്പ് ഡ്രോയിംഗുകൾ നിലനിൽക്കുന്നു.[2]. ഈജിപ്തിലേക്കുള്ള പാലായനത്തിന്റെ ഒരു രംഗം ചിത്രീകരിക്കുന്ന മഡോണ വിത്ത് ദി ബ്ലൂ ഡയാഡം അദ്ദേഹത്തിന്റെ ഏറ്റവും ക്ലാസിക്കൽ, റാഫെലെസ്ക് രചനയാണ്. ചിത്രകാരനെക്കുറിച്ച്![]() ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[3] US: /-dʒɑːˈ-/,[4] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[5] ഗ്രന്ഥസൂചിക
അവലംബം
|
Portal di Ensiklopedia Dunia