ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്
അമൃതാനന്ദമയിയെപ്പറ്റി രചിക്കപ്പെട്ട പുസ്തകമാണ് ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ് (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓർമക്കുറിപ്പ്).[1] അടുത്ത അനുയായികളുമായി അമൃതാനന്ദമയിക്ക് ലൈംഗികബന്ധമുണ്ടെന്ന ആരോപണം [2] മുതൽ അവരിൽ നിന്ന് ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറഞ്ഞു[അവലംബം ആവശ്യമാണ്] എന്ന ആരോപണം വരെ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കാരിയായ ഗെയിൽ ട്രെഡ്വെൽ ആണ് രചയിതാവ്. അമൃതാനന്ദമയിയുടെ പഴയ ശിഷ്യയായിരുന്ന ഗെയ്ൽ ട്രെഡ്വെൽ ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വർഷം ആശ്രമവാസിയായി കഴിഞ്ഞിരുന്നു. ഈ കാലഘട്ടമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.[3][4][5]ഈ ആരോപണങ്ങൾ അവിശ്വസിക്കേണ്ടതില്ലെന്ന് അമൃതാനന്ദമയിയുടെ ജീവചരിത്രകാരനായ പ്രഫ. എം. രാമകൃഷ്ണൻ നായർ പ്രസ്താവിച്ചിരുന്നു.[6] ഈ ഗ്രന്ഥം വലിയ വിവാദങ്ങൾക്ക് കാരണമായി.[2][7] ലേഖിക മൂന്നു തവണ മാതാ അമൃതാനന്ദമയിയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്ന് ആശ്രമത്തിലെ മറ്റൊരു ശിഷ്യയായ ബ്രഹ്മചാരിണി ലക്ഷ്മി ആരോപിക്കുകയുണ്ടായി.[8] ഗ്രന്ഥം പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകപ്പെടുകയുണ്ടായി.[9] അവലംബം
|
Portal di Ensiklopedia Dunia