ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ)
ജനറൽസ് ഹൈവേയിൽ കാവീഹ് നദിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സെക്വോയ ദേശീയോദ്യാനത്തിലെ ഒരു വലിയ ക്വാർട്സൈറ്റ് റോക്കാണ് ഹോസ്പിറ്റൽ റോക്ക്.[2][3] ചരിത്രംഹോസ്പിറ്റൽ റോക്ക് ഒരിക്കൽ 500 പോറ്റ്വിഷ റെഡ് ഇന്ത്യൻ ജനതയുടെ വാസസ്ഥലം ആയിരുന്നു. അവശേഷിക്കുന്ന ബെഡ്റോക്ക് മോർട്ടാർ സൈറ്റുകൾ, പെട്രോഗ്ലിഫുകൾ എന്നിവയിലെ പുരാവസ്തു തെളിവുകൾ 1350 മുതൽ കുടിയേറ്റം ഉണ്ടായിരുന്നതായി കാണിക്കുന്നു.[4] തദ്ദേശവാസികൾ ശൈത്യകാലത്ത് ഈ പ്രദേശം ഉപയോഗിച്ചിരുന്നു. 1860- ൽ, ഹേൽ താർപ്പ്, അദ്ദേഹത്തിന്റെ സഹോദരൻ ജോൺ സ്വാൻസൺ എന്നിവർ ജയിന്റ് ഫോറസ്റ്റിൽ പര്യവേക്ഷണം നടത്തുന്നതിനിടയിൽ സ്വന്തം കാലിൽ പരുക്കേറ്റതിനെ തുടർന്ന് സ്വാൻസൻ ഈ പ്രദേശം കണ്ടെത്തുകയായിരുന്നു. സ്വാൻസണെ ആ പ്രദേശത്തേയ്ക്ക് എത്തിക്കുകയും അവിടെയുള്ള നാട്ടുകാരായ പ്രാദേശിക ഇന്ത്യക്കാർ ഇടപെട്ട് മുറിവ് ചികിത്സിക്കുകയും ചെയ്തു.[5] ഇതുപൊലെ മറ്റൊരു സംഭവം കൂടി നടന്നതിനുശേഷം ഹേൽ താർപ്പ് ഈ സൈറ്റിന് ഹോസ്പിറ്റൽ റോക്ക് എന്ന പേര് നൽകി. 1873-ൽ ജെയിംസ് എവർട്ടണിന് ഈ സൈറ്റിൽ വച്ച് സമാനരീതിയിൽ തോക്കിൽ നിന്ന് വെടിയേൽക്കുകയും മുറിവു സുഖംപ്രാപിക്കുകയും ചെയ്തു. കരടിയെ കെണിയിൽ കുടുക്കി വെടിവയ്ക്കുന്നതിനിടയിൽ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia