ഹർസിമ്രത് കൗർ ബാദൽ
ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും[1] പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയുമാണ് ഹർസിമ്രത് കൗർ ബാദൽ (ജനനം ജൂലൈ 25, 1966). ഭിട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ്.[2] ജീവിതരേഖ1966 ജൂലൈ 25ന് സത്യജിത്തിന്റെ മകളായി ഡൽഹിയിൽ ജനിച്ചു. ടെക്സറ്റൈൽ ഡിസൈനിൽ മെട്രിക്കുലേറ്റ് ബിരുദം നേടിയിട്ടുണ്ട്. നാന്നി ഛാൻപെൺകുഞ്ഞുങ്ങളെയും മരങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യമുള്ള നാന്നി ഛാൻ എന്ന പ്രസ്ഥാനം തുടങ്ങിയത് ഹർസീമ്രത് കൗർ ബാദലാണ്.[3][4] കുടുംബംപഞ്ചാബ് ഉപമുഖ്യമന്ത്രിയായ സുഖ്ബീർ സിങ് ബാദലിനെ 1991ൽ വിവാഹം ചെയ്തു.[5] പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദലിന്റെ മരുമകളാണ്.[6] 3 മക്കളുണ്ട്. മജിതയിൽ നിന്നുള്ള അകാലിദൾ എം.എൽ. എയായ ബിക്രം സിങിന്റെ അനുജത്തിയാണ്. രാഷ്ട്രീയ ജീവിതം2009ലാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഭിട്ടിൻഡയിൽ നിന്നും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രനീന്ദർ സിങ്ങിനെ പരാജയപ്പെടുത്തി. 2014ൽ രണ്ടാം തവണയും ഭിട്ടിൻഡയിൽ നിന്നും വിജയിച്ചു. നരേന്ദ്ര മോദി സർക്കാരിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ്. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia