അരിമ്പൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ‍താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 22.65 ച.കി.മീ. വിസ്തീർണ്ണമുള്ള അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളീയരുടെ മുഖ്യ ആഹാരമാണല്ലൊ അരി, അരിമ്പൂർ എന്ന വാക്കിൻ്റെ അർത്ഥം അരി ഉള്ള സ്ഥലം എന്നാണ്, അങ്ങനെയാണ് ഈ പേര് ലഭിച്ചത്. 1200 ഹെക്ടർ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഭൂപ്രദേശം ആണ് അരിമ്പൂർ. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് കാഴ്ച്ചക്ക് വെവിധ്യം നൽക്കുന്ന ഭൂമിയാണ് ഇവിടെ. തേക്കിൻകാട് മൈതാനത്ത് നിന്നും 8 കി.മി. പടിഞ്ഞാറു മാറി, 30,000 ൽ പരം പേർ അധിവസിക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത ഭൂപ്രദേശമാണ് അരിമ്പൂർ.

അതിരുകൾ

വാർഡുകൾ

  1. എറവ് നോർത്ത്
  2. വടക്കുംപ്പുറം
  3. അരിമ്പൂർ
  4. പരയ്ക്കാട് വെസ്റ്റ്
  5. പരയ്ക്കാട് ഈസ്റ്റ്
  6. കിഴക്കുംപുറം
  7. മനക്കൊടി
  8. നടുമുറി
  9. മനക്കൊടി സൗത്ത്
  10. തച്ചംപ്പിള്ളി
  11. വെളുത്തൂർ
  12. വിളക്കുമാടം
  13. കുന്നത്തങ്ങാടി
  14. കൈപ്പിള്ളി ഈസ്റ്റ്
  15. കൈപ്പിള്ളി
  16. എറവ് ഈസ്റ്റ്
  17. എറവ് സൗത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് അന്തിക്കാട്
വിസ്തീര്ണ്ണം 22.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,289
പുരുഷന്മാർ 11,375
സ്ത്രീകൾ 11,914
ജനസാന്ദ്രത 1028
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 93.01%

അവലംബം

10°29′52″N 76°08′46″E / 10.4978816°N 76.146174°E / 10.4978816; 76.146174




Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya