മേലൂർ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ ചാലക്കുടി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന ഒരു ഗ്രാമമാണ് മേലൂർ. (ഇംഗ്ലീഷ്: Meloor). കാടുകുറ്റിക്ക് കിഴക്കായി ചാലക്കുടിപ്പുഴക്കു തീരത്തായാണ് മേലൂർഗ്രാമം. കറുകുറ്റി(എറണാകുളം ജില്ല), കൊരട്ടി, കാടുകുറ്റി എന്നീ പഞ്ചായത്തുകളും ചാലക്കുടിപുഴയും പുഴയുടെ മറുഭാഗത്തായി ചാലക്കുടി നഗരസഭയും പരിയാരവും മേലൂരുമായി അതിർത്തി പങ്കിടുന്നു. 2306 ഹെക്ടർ(23.06 ചതുരശ്ര കി.മീ)ആണ് വിസ്തീർണ്ണം. [1] ഗതാഗതംകേരളത്തിലെ പ്രധാന പാതയായ ദേശീയ പാത 544 (പഴയ പേര് ദേശീയപാത 47) ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. ഇതിനു സമാന്തരമായി ഷൊർണ്ണൂർ എറണാകുളം തീവണ്ടിപ്പാതയും കടന്നു പോകുന്നു.ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ മുരിങ്ങൂരിൽ സ്ഥിതി ചെയ്യുന്നു .ദേശീയ പാതയിൽ മുരിങ്ങൂരിൽ സന്ധിക്കുന്ന മുരിങ്ങൂർ-ഏഴാറ്റുമുഖം പാതയാണു പഞ്ചായതിലെ പ്രധാന പാത.ഈ പാത പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളായ മേലൂർ, പൂലാനി, കുന്നപ്പിള്ളി, അടിച്ചിലി എന്നിവയെ ബന്ധിപ്പിചു കൊണ്ടു എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം വരെ നീളുന്നു. തെക്കൻ ജില്ലകളിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പുതിയ എളുപ്പ വഴിയാണു ഈ പാത. മേലൂർ-പുഷ്പഗിരി-അടിചിലി,മേലൂർ-കുവ്വക്കാട്ടുകുന്ന്-പാലപ്പിള്ളി,കല്ലുകുത്തി-ശാന്തിപുരം,കൊമ്പിച്ചാൽ-കുറുപ്പം, മുരിങ്ങൂർ-കാടുകുറ്റി എന്നിവയാണു മറ്റു പ്രധാന പാതകൾ.മേലൂരിനെ ചാലക്കുടി പട്ടണവുമായി ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള വെട്ടുകടവ് പാലം വഴി പുതിയതായി ചാലക്കുടി-വെട്ടുകടവ്-കല്ലുകുത്തി-പൂലാനി-അടിച്ചിലി എന്ന റൂട്ട് നിലവിൽ വന്നിട്ടുണ്ട് ഭൂപ്രകൃതിഈ പഞ്ചായത്തിലെ കുന്നപ്പിള്ളി, അടിച്ചിലി, പുഷ്പഗിരി, കുവ്വക്കാട്ടുകുന്ന് എന്നിവ ചെറിയ കുന്നുകളോടു കൂടിയ ഉയർന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നതിനു ആവശ്യമായ റോഡുകൾ ഉണ്ട്. കാർഷിക വിളകൾനേന്ത്രവാഴകൃഷിക്ക് വളരെ പ്രസിദ്ധമായിരുന്നു മേലൂർ[അവലംബം ആവശ്യമാണ്]. നെല്ല്, വാഴ, തെങ്ങ്,മരച്ചീനി എന്നിവയാണു പ്രധാന കാർഷികവിളകൾ.അടുത്ത കാലത്തായി ചില പ്രദേശങ്ങളിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സഹായത്തോടെ കാബേജ്, കാരറ്റ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ജലസേചന സൗകര്യങ്ങൾതുമ്പൂർമുഴി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ വഴി പഞ്ചായത്തിലെ മിക്കവാറും ആയക്കെട്ട് പ്രദേശങ്ങളിൽ വെള്ളം എത്തുന്നു,കൂടാതെ ചാലക്കുടിപ്പുഴയിൽ നിന്നും കുളങ്ങളിൽ നിന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലുള്ള നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴിയും ആവശ്യമായ വെള്ളം എത്തുന്നു. പ്രസിദ്ധരായ വ്യക്തികൾകേംബ്രിഡ്ജിലെ ഇൻറർനാഷണൽ ബയോഗ്രാഫിക്കൽ സെൻററിൻറെ 1974ൽ മെൻ ഓഫ് അച്ചീവ്മെൻറ് ബഹുമതിക്ക് അർഹനായ സാഹിത്യകാരൻ പി. തോമസ് നെറ്റിക്കാടൻ മേലൂർകാരനാണ്. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശാകുന്തളം മലയാള ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ പണ്ഡിതശ്രേഷ്ഠൻ ഗുരു കാലടി എന്നറിയപ്പെട്ടിരുന്ന കാലടി രാമൻ നമ്പ്യാർ, പ്രസിദ്ധ മദ്ദളവിദ്വാൻ ചാലക്കുടി നാരായണൻ നമ്പീശൻ, പുരോഗമന സാഹിത്യകാരനായ സി.ആർ. പരമേശ്വരൻ എന്നിവരും മേലൂർ നിവാസികളാണ്. പുതുതലമുറയിലെ ചിത്രകാരന്മാരായ ദാമോദരൻ നമ്പിടി, ജോഷി മേലൂർ, ജിബു കുന്നപ്പിള്ളി, സുരേഷ് മുട്ടത്തി എന്നിവർ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഭരണ സമിതി
പ്രധാന സ്ഥലങ്ങൾമണ്ടിക്കുന്ന്പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത സ്ഥിതിചെയ്യുന്നു.പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഉയർന്ന ഭൂപ്രദേശമാണ് മണ്ടിക്കുന്ന്.പഞ്ചായത്ത് ലൈബ്രറി സ്ഥിതി ചെയ്യുന്നു. മുരിങ്ങൂർമുരിങ്ങൂരിന്റെ കുറച്ചു ഭാഗങ്ങൾ കൊരട്ടി പഞ്ചായത്തിലും ഉൾപ്പെടുന്നു. ഇവിടെയാണു ടിപ്പു സുൽത്താൻ നെടുംകോട്ട മുറിച്ചു കടന്നത് .ദേശീയ പാതയിൽ നിന്നുള്ള മുരിങ്ങൂർ-ഏഴാറ്റുമുഖം പൊതുമരാമത്ത് പാത ആരംഭിക്കുന്നതു മുരിങ്ങൂർ ജംക്ഷനിൽ നിന്നാണു. പ്രശസ്തമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നതു ഇവിടെയാണു.ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷൻ, സ്കൂൾ,കേരളത്തിൽ തന്നെ വിരളമായി കാണപ്പെടുന്ന ഒരു കൽദായ പള്ളി എന്നിവയും ഉണ്ട് ![]() കാലടി(മേലൂർ)ഗ്രാമ പഞ്ചായത്ത് കാര്യാലയം,ഗ്രൂപ്പ് വില്ലേജ് കാര്യാലയം,കൃഷിഭവൻ എന്നിവ സ്ഥിതി ചെയ്യുന്നു ശാന്തിപുരം വെട്ടുകടവ്മേലൂരിന്റെ കിഴക്കൻ മേഖലയെ ചാലക്കുടി പട്ടണവുമായി ബന്ധിപ്പിക്കുന്ന വെട്ടുകടവ് പാലം, കൂടപ്പുഴ തടയണ, ശാന്തിപുരം സെന്റ് തോമസ് ദേവാലയം എന്നിവ സ്ഥിതിചെയ്യുന്നു. ചാലക്കുടിയേയും മേലൂരിനെയും ബന്ധിപ്പിക്കുന്ന വെട്ടുകടവു പാലം ഇവിടെയാണു ഉള്ളത്. 2013ൽ പാലം ഗതാഗത യോഗ്യമായി. കലവറക്കടവ്ചാലക്കുടിപ്പുഴയിലെ കലവറക്കടവ് ഇവിടെയാണ് കല്ലുകുത്തിപഞ്ചായത്തിലെ പഴയ കാല വ്യാപാര കേന്ദ്രം, വെട്ടുകടവ് പാലത്തിലേക്കുള്ള പ്രവേശന കവാടം,ടെലിഫോൺ എക്സ്ചേഞ്ച്,സെന്റ്.ജോൺസ് യു. പി സ്കൂൾ,പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ ആയ സെന്റ്.ജോസഫ്'സ് എൽ പി സ്കൂൾ.മേലൂർ പാറ ഇവിടെയാണ്. പണ്ട് പാറയുടെ മുകളിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ടിപ്പുവിൻറെ കാലത്ത് നശിപ്പിക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു. മേലൂർപഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രം, മേലൂർ സർവ്വീസ് സഹകരണ ബാങ്ക്, കെ.എസ്.ഇ.ബി ഓഫീസ്, മേലൂർ ഗ്രാമീണ വായനാശാല,പഞ്ചായത്ത് വനിതാ സാംസ്കാരിക കേന്ദ്രം,ആയുർവേദ ഡിസ്പെൻസറി,ഹോമിയോ ഡിസ്പെൻസറി,ആരോഗ്യ ഉപകേന്ദ്രം,മേലൂർ തപാലാപ്പീസ്,സെന്റ്.തോമസ് ഹോസ്പിറ്റൽ, സെന്റ്.ജോസഫ്'സ് ഹയർ സെക്കണ്ടറി സ്കൂൽ, സെന്റ്.ജോസഫ്'സ് പള്ളി എന്നിവ സ്ഥിതി ചെയ്യുന്നു. കുവ്വക്കാട്ടുകുന്നുഒരു ഖാദി മസ്ലിൻ കേന്ദ്രം,ആർ യു പി സ്കൂൾ,കുവ്വക്കാട്ടുകുന്നു ഉപ തപാലാപ്പീസ്,ആരോഗ്യ ഉപകേന്ദ്രം,തിരുഹൃദയക്കുന്നു പള്ളി എന്നിവ സ്ഥിതി ചെയ്യുന്നു. പാലമുറിനെടുംകോട്ട കടന്നു പോകുന്നത് ഇതു വഴിയാണു ശ്രീപുരംശ്രീപുരം ശിവ പാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണു പാലപ്പിള്ളിപഞ്ചായത്തിലെ ഒരു പ്രധാന വായനാശാലയായ ടാഗോർ വായനശാല സ്ഥിതി ചെയ്യുന്നു പുഷ്പഗിരിനെടുംകോട്ടയിലെ വട്ടക്കോട്ട സ്ഥിതി ചെയ്യുന്നു,ഫാത്തിമ മാതാ പള്ളി, എഫ് എൽ പി സ്കൂൾ എന്നിവയും ഇവിടെയാണു അടിച്ചിലിഎറണാകുളം-തൃശ്ശൂർ ജില്ലാ അതിർത്തിയിൽ തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട ഒരു ഗ്രാമപ്രദേശമാണ് അടിച്ചിലി. വൈഖരി വായനശാല, ചിരുത കലാ-കായിക സാംസ്കാരിക സമിതി അടിച്ചിലിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചാലക്കുടിയിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകളുടെ അവസാന സ്റ്റോപ്പ് ആണ് അടിച്ചിലി. മേലൂർ ജംഗ്ഷനിൽ നിന്ന് പുഷ്പഗിരി വഴിയും പൂലാനി-കുന്നപ്പിള്ളി വഴിയും അടിച്ചിലിയിൽ എത്തി ചേരുവാൻ സാധിക്കും. പഞ്ചായത്തിലെ പ്രധാനപ്പെട്ട 2 റോഡുകൾ കൂടിചെരുന്നത് അടിച്ചിലി കവലയിലാണ്. പഞ്ചായത്തിലെതന്നെ വലിയ ജലസംഭാരണിയായ മൂക്കന്നിച്ചിറ ഇവിടെയാണ്. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും സ്വയം തൊഴിൽശാലകളും ഇവിടെ സ്ഥിതി ചെയ്യുന്നു. കുന്നപ്പിള്ളിആശാൻ സ്മാരക വായന ശാല,നിർമ്മല എഞ്ചിനീയറിംഗ് കോളേജ്, എസ് എൻ യു പി സ്കൂൾ,കുന്നപ്പിള്ളി തപാലാപ്പീസ്,സർക്കാർ മൃഗാശുപത്രി,കുന്നപ്പിള്ളി ദേവരാജഗിരി ക്ഷേത്രം എന്നിവയും മേലൂർ-കൊരട്ടി കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റും സ്ഥിതി ചെയ്യുന്നു. പൂലാനിവി ബി യു പി സ്കൂൾ,വി ബി എൽ പി സ്കൂൾ,ആരോഗ്യ ഉപകേന്ദ്രം,എടത്രക്കാവ് ഭഗവതി ക്ഷേത്രം,മുക്കാൽവട്ടി തിരുനാരായണപുരം ക്ഷേത്രം എന്നിവ ഈ പ്രദേശത്താണു.ഭൂമിക സാംസ്കാരിക വേദി & ഫുട്ബോൾ ക്ലബ്ബ് പൂലാനിയിലെ കലാകായിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ഒരു സംഘടനയാണ്. പൂലാനി കൊമ്പൻപാറ കടവിൽ ചാലക്കുടിപ്പുഴക്ക് കുറുകെ നിർമ്മിച്ച് തടയണ വഴി പൂലാനിയെ പരിയാരം ഗ്രാമവുമായി ബന്ധിപ്പിക്കുന്നു.ഈ തടയണക്ക് മുകളിലൂടെ ഇരുചക്ര/ഓട്ടോറിക്ഷ ഗതാഗതം അനുവദിച്ചിട്ടുണ്ട്. കുറുപ്പംസർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം,ഖാദി മസ്ലിൻ കേന്ദ്രം,മൃഗ സംരക്ഷണ ഉപകേന്ദ്രം,മേലൂർ-പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം,കുറുപ്പം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നു സ്ഥാപനങ്ങൾഒരു ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ പത്തു എയ്ഡഡ് വിദ്യാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്.കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
വായനശാലകൾ
ആരാധനാലയങ്ങൾനിരവധി ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും ഇവിടെയുണ്ട്. ക്ഷേത്രങ്ങൾ
മേലൂരിലെ പ്രധാന ഹൈന്ദവ ആരാധനാകേന്ദ്രമാണ് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗമായ കാലടിയിൽ, ചാലക്കുടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന മേലൂർ കാലടി ശിവക്ഷേത്രം. കിരാതമൂർത്തിഭാവത്തിൽ പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും സ്ഥാനമുണ്ട്.
ശ്രീസുബ്രഹ്മണ്യസ്വാമി പ്രധാന പ്രതിഷ്ഠയായിട്ടുള്ള മേലൂർ പൂലാനി ശ്രീസുബ്രഹ്മണ്യ മഹാക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മേലൂർ ഗ്രാമപഞ്ചായത്തിലെ പൂലാനിയിലാണ്. മേലൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഏക സുബ്രഹ്മണ്യക്ഷേത്രം ഇതാണ്. ശ്രീനാരായണഗുരു നൽകിയ ഒരു വെള്ളിവേൽ ആയിരുന്നു ആദ്യ പ്രതിഷ്ഠ.ഇപ്പൊൾ ബിംബപ്രതിഷ്ഠയാണ്. എല്ലാ മലയാളമാസവും ഷഷ്ഠി നാളിൽ ഷഷ്ഠിവ്രതം ആചരിക്കുന്നതിന്റെ ഭാഗമായി ധാരാളം സ്ത്രീകൾ എത്തി ഭജന നടത്തി വരുന്നു. ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച പൂരവും കാവടിയാട്ടവും വരത്തക്കവിധത്തിൽ ആണ് മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. മേലൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങൾ അന്നേ ദിവസം നാനാജാതി മതസ്ഥരായ ആളുകളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.കാവടിയാട്ടം കൂടാതെ ആനപ്പൂരം, വിവിധ കലാപരിപാടികൾ,എന്നിവയടക്കം ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സാധാരണയായി ഉണ്ടാകാറുള്ളത്.
ക്യസ്ത്യൻ പള്ളികൾ
കുറുപ്പം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്പുഷ്പഗിരി ഫാത്തിമ മാത പള്ളിക്കു കീഴിൽ വരുന്ന ഒരു കുരിശുപള്ളിയാണു ഇത്.എല്ലാ വർഷവും ജനുവരി മാസത്തിലും തിരുന്നാൾ ആഘോഷങ്ങൾ നടത്തി വരുന്നു. തിരുഹൃദയ കുന്നുപള്ളി. എല്ലാ മാസവും നവംബർ മാസത്തിൽ ഈശോയുടെ തിരു ഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കുന്നു. പേരിനുപിന്നിൽചാലക്കുടിപ്പുഴയുടെ മേലെയുള്ള ഊര് എന്ന അർത്ഥത്തിലാണ് പേര് കിട്ടിയതെന്ന് പറയപ്പെടുന്നു. [2] പുറം കണ്ണികൾപഞ്ചായത്സ്.ഇൻ Archived 2021-05-08 at the Wayback Machine അവലംബം
|
Portal di Ensiklopedia Dunia