ഇന്നസെന്റ്
2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു ഇന്നസെൻ്റ്.[1](1948-2023)[2][3] 2002 മുതൽ 2018 വരെ താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ച ഇന്നസെൻ്റ് തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ കലാകാരൻ കൂടിയാണ്. പ്രത്യേക തരത്തിലുള്ള ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിൻ്റെ സവിശേഷതകളാണ്. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ധിക്ക് - ലാൽ സിനിമകളിൽ ഇന്നസെൻറിൻ്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26 ന് അന്തരിച്ചു.[4][5][6][7] ജീവിതരേഖതൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടേയും മകനായി 1948 ഫെബ്രുവരി 28-ന് ജനനം. വറീത്-മർഗലീത്ത ദമ്പതികളുടെ എട്ടുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ മൂന്നാമനുമായിരുന്നു അദ്ദേഹം. ഡോ. കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെൻസിലാവോസ്, അഡ്വ. വെൽസ്, ലിണ്ട, ലീന എന്നിവരായിരുന്നു സഹോദരങ്ങൾ. ലിറ്റിൽ ഫ്ലവർ കോൺവൻ്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിൽ പഠനം. എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കർണാടകയിലെ ദാവൻഗരെയിലേക്ക് പോയി തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അത് സാമ്പത്തികപരമായി വിജയിച്ചില്ല. തുടർന്ന് ചെറുകിട ജോലികൾ ചെയ്ത് മദ്രാസിൽ തുടർന്നു. സിനിമയിലെ തുടക്കകാലത്ത് തന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കമ്പയിൻസ് എന്ന നിർമ്മാണക്കമ്പനി ആരംഭിച്ചു. ശത്രു കമ്പയിൻസ് ബാനറിൽ ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെൻറ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു. ഇടക്കാലത്ത് ഇടതുപക്ഷ പാർട്ടിയായ ആർ.എസ്.പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും 1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. ഭരതൻ സംവിധാനം ചെയ്ത് 1982-ൽ റിലീസായ ഓർമ്മക്കായി എന്ന സിനിമയിലെ കഥാപാത്രമാണ് ഇന്നസെൻറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൃശൂർ ഭാഷയിൽ ഇന്നസെൻ്റ് ആദ്യമായി സംസാരിക്കുന്നതും ഈ സിനിമയിലാണ്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ. സിനിമയിലെ തൃശൂർ ഭാഷ ഇന്നസെൻറായി പരിണമിച്ചതും അക്കാലത്താണ്. മലയാള സിനിമകളിൽ ഇന്നസെൻ്റ് - കെപിഎസി ലളിത എന്നിവർ ജനപ്രിയ ജോഡികളുമായി. ഏകദേശം ഇതുവരെ 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളിലൊരാളാണ്. 1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമായത്. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്നസെൻ്റ്. വെള്ളിത്തിരയിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസിൽ എന്നെന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിവുണ്ട്. കോമഡി റോളുകളിലെ അഭിനയമാണ് ഇന്നസെൻറിനെ ജനപ്രിയ നടനാക്കി മാറ്റിയത്. 1995-ൽ താരസംഘടനയായ അമ്മയുടെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്ന എം.ജി.സോമൻ 1997-ൽ അന്തരിച്ചതിനെ തുടർന്ന് പ്രസിഡൻറായ മധു 2002-ൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് അമ്മയുടെ പ്രസിഡൻറായത് ഇന്നസെൻറ് ആയിരുന്നു. നീണ്ട 16 വർഷം പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് അമ്മയെ നയിച്ച ഇന്നസെൻ്റ് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 2018-ൽ മോഹൻലാലിന് പ്രസിഡൻറ് സ്ഥാനം കൈമാറിയപ്പോൾ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന കേരളത്തിലെ മികച്ച താരസംഘടന എന്ന നിലയിലേക്ക് അമ്മ വളർന്നിരുന്നു.[8] ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയ ഇന്നസെൻറ് 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായ ഇന്നസെൻ്റ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ബെന്നി ബഹ്നാനോട് പരാജയപ്പെട്ടു.[9][10] ആലപിച്ച ഗാനങ്ങൾ
ഗജകേസരിയോഗം 1990
സാന്ദ്രം 1990
മിസ്റ്റർ ബട്ട്ലർ 2000
ഡോക്ടർ ഇന്നസെൻറാണ് 2012
സുനാമി 2021 നിർമ്മിച്ച ചിത്രങ്ങൾ
കഥ എഴുതിയ സിനിമകൾ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
മറ്റ് പുരസ്കാരങ്ങൾ
പുസ്തകങ്ങൾ ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[12] ![]() 2012-ൽ അർബുദം പിടിപെട്ട ഇന്നസെന്റ്, അർബുദത്തിന് ചികിത്സയിലിരുന്ന കാലത്തുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം, വൻ ജനപ്രീതി പിടിച്ചുപറ്റി. തിരഞ്ഞെടുപ്പുകൾ
സ്വകാര്യ ജീവിതം
മരണംന്യുമോണിയാബാധയെത്തുടർന്ന് 2023 മാർച്ച് 3-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ഇന്നസെന്റ്, അവിടെ വച്ച് മാർച്ച് 26-ന് രാത്രി 10:30ന് അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. രണ്ടുതവണ വന്നുപോയ അർബുദം അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷിയെ സാരമായി ബാധിച്ചതാണ് ന്യുമോണിയയിലേയ്ക്കും മരണത്തിലേയ്ക്കും നയിച്ചതെന്ന് പറയപ്പെടുന്നു. മൃതദേഹം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിഞ്ഞാലക്കുടയിലെ പാർപ്പിടം വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം മാർച്ച് 28-ന് രാവിലെ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. [16] [17] [18] പ്രധാന സിനിമകൾ
പുറം കണ്ണികൾഇന്നസെന്റ് (നടൻ) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia