പി.സി. ചാക്കോ
കോൺഗ്രസ്സിലെ മുതിർന്ന നേതാവായിരുന്നു. പി.സി. ചാക്കോ (ജനനം: സെപ്റ്റംബർ 26, 1946).[2][1] കേരളത്തിൽ നിന്ന് നാലു തവണ ലോക്സഭാംഗമായിരുന്നു. 2021 മാർച്ച് പത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചു പാർട്ടിവിട്ടു.[3] 2021 മാർച്ച് 16ന് എൻ.സി.പിയിൽ ചേർന്നു [4] ജീവിതരേഖകോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ ജോൺ ചാക്കോയുടേയും ഏലിയാമ്മയുടേയും മകനായി 1946 സെപ്റ്റംബർ 26 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും, കേരള യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.[5] രാഷ്ട്രീയ ജീവിതംകോൺഗ്രസിൻ്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.യു പ്രവർത്തകനായ ചാക്കോ കെ.എസ്.യുവിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി.[6] 1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായും 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1978-ലെ പിളർപ്പ് ഇന്ദിരാഗാന്ധി കോൺഗ്രസ് നേതൃത്വവുമായി കലഹിച്ച് കോൺഗ്രസ് (ഐ) എന്ന സ്വന്തം പാർട്ടി രൂപീകരിക്കുന്നത് 1978 ജനുവരിയിലാണ്. നരസിംഹറാവു കേന്ദ്രത്തിലും കെ.കരുണാകരൻ കേരളത്തിലും ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. അതു വരെ കോൺഗ്രസിലെ ഔദ്യോഗിക വിഭാഗം പിന്നീട് കോൺഗ്രസ് (യു) ആയി മാറി. 1979-ൽ എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്ത് എത്തിയ കോൺഗ്രസ് (യു) 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കൊപ്പം ചേർന്ന് മത്സരിച്ചു. 4 മന്ത്രിമാർ പാർട്ടിക്കുണ്ടായി. എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി, പി.സി.ചാക്കോ, എ.കെ.ശശീന്ദ്രൻ, എ.സി.ഷൺമുഖദാസ്, ടി.പി.പീതാംബരൻ തുടങ്ങിയവരായിരുന്നു നേതൃനിരയിൽ. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഇടതുമുന്നണിയും കോൺഗ്രസ് വിമതരും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമായി. ബംഗാളിലെ മുന്നണിയല്ല കേരളത്തിലേതെന്ന് ആൻറണി പറഞ്ഞപ്പോൾ പണ്ടത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് തിരിച്ചടിച്ചു. 1981 ഒക്ടോബറിൽ ചേർന്ന കോൺഗ്രസ് (യു) നേതൃയോഗത്തിൽ ഇടതു മുന്നണി സർക്കാർ വിടാനുള്ള തീരുമാനം ആൻറണി പ്രഖ്യാപിച്ചു. ഇന്ദിര കോൺഗ്രസിൻ്റെ സഹായ- സഹകരണത്തോടെ ബദൽ സർക്കാരുണ്ടാക്കാമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. മന്ത്രിസഭ വിടേണ്ടന്നും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു പി.സി.ചാക്കോ, എ.സി.ഷൺമുഖദാസ്, ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.സി.കബീർ, കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഇവർ ശരത് പവാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പാർട്ടിയായി മാറി ഇടതുപക്ഷത്ത് തുടർന്നു. എ.കെ.ആൻറണിയുടെ നേതൃത്വത്തിലുള്ളവർ ആദ്യം യുവും പിന്നെ ഐയുമായി കോൺഗ്രസിലെത്തി. പി.സി.ചാക്കോ തൊട്ടുപിന്നാലെ കോൺഗ്രസിൽ തിരിച്ചെത്തി. 1978-ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആൻറണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ.കെ. നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ആൻ്റണി വിഭാഗം 1982-ൽ കോൺഗ്രസിൽ ലയിച്ചെങ്കിലും ചാക്കോ കോൺഗ്രസ് (എസ്) എന്ന പാർട്ടിയിൽ ചേർന്നു. 1982 മുതൽ 1986 വരെ കോൺഗ്രസ് എസിൻ്റെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ മുകുന്ദപുരത്ത് നിന്നും 1998-ൽ ഇടുക്കിയിൽ നിന്നും 2009-ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി.പി.എമ്മിൻ്റെ കെ.സുരേഷ് കുറുപ്പിനോടും 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമനടൻ ഇന്നസെൻ്റിനോടും പരാജയപ്പെട്ടു.[7] ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്നു പി.സി. ചാക്കോ[8] പ്രധാന പദവികൾ
തിരഞ്ഞെടുപ്പുകൾ
കുടുംബംലീല ചാക്കോയാണ് ഭാര്യ. രണ്ട് മക്കൾ അവലംബം
P. C. Chacko എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia