ഏന്തയാർ
കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് ഏന്തയാർ. ഇതു പൂർണ്ണമായും മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. പ്രാദേശിക ചരിത്രമനുസരിച്ച ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ വിദേശിയാണ് ഈ സ്ഥലത്തിനു നാമകരണം നടത്തിയത്. (സുഹൃത്തുക്കൾ മി. ജെ.ജെ. എന്നും പ്രദേശവാസികൾ മർഫി സായിപ്പ് എന്നും വിളിച്ചിരുന്നു) 1957 ൽ തന്റെ മരണംവരെ ഈ സ്ഥലം അദ്ദേഹത്തിന്റെ സ്വദേശമായിരുന്നു. 103 വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫ് ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു.[3][4] തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്. മണിമലയാർ ഇതുവഴി ഒഴുകുന്നു. സ്ഥാനംകോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, കോട്ടയത്ത് നിന്ന് ഏകദേശം 59 കിലോമീറ്റർ അകലെയും മുണ്ടക്കയത്ത് നിന്ന് 11 കിലോമീറ്റർ അകലെയുമായി എൻഎച്ച് 220 (കോട്ടയം-കുമളി റോഡ്) ലാണ് ഏന്തയാർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇളംകാട്, മുക്കുളം, വടക്കേമല ഭാഗത്തേക്കുള്ള എല്ലാ ബസുകളും ഏന്തയാർ വഴിയാണ് കടന്നു പോകുന്നത്. മുണ്ടക്കയം, കൂട്ടിക്കൽ, ഇളംകാട്, എരുമേലി എന്നിവയാണ് ഏറ്റവും അടുത്തുള്ള മറ്റ് പട്ടണങ്ങൾ. ഗ്രാമത്തിന് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം റെയിൽവേ സ്റ്റേഷനും വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. സാമ്പത്തികംറബ്ബർ തോട്ടങ്ങളാണ് പ്രാദേശിക ജനതയുടെ പ്രധാന വരുമാന മാർഗ്ഗം. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിജയം നേടിയ റബ്ബർ തോട്ടങ്ങൾ ഏന്തയാറിലാണ് സ്ഥാപിക്കപ്പെട്ടത്. അവലംബം
|
Portal di Ensiklopedia Dunia