കടമ്പൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കടമ്പൂർ ഗ്രാമപഞ്ചായത്ത്. 1977 സെപ്റ്റംബറിലാണ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് രൂപവത്കരിച്ചത്. കടമ്പൂർ, ഒരികര, കോട്ടൂര്, കണ്ണാടിച്ചാൽ, ആടൂര് ദേശങ്ങൾ ഉൾപ്പെടുന്ന കടമ്പൂർ റവന്യൂ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിനു 7.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കടമ്പ് ചെടികൾ ധാരാളമായി കണ്ടുവരുന്നതിനാലാണ് ഈ ദേശത്തിന് കടമ്പൂർ (കടംബിന്റെ ഊര്) എന്ന പേര് വന്നതെന്ന് പറയുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യിൽ ഉൾപ്പെടുന്ന പ്രദേശമാണ് കടമ്പൂർ. ഇത് പഴയ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു. കുന്നുകളും, താഴ്വരകളും, വയലുകളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. വയലുകളെ തൊട്ടുകൊണ്ട് സമതലങ്ങളും ചെറിയ ചെരിവുകളും, തുടർന്ന് കുത്തനെയുള്ള ചെരിവുകളും അതിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളുമാണ്. വളരെ ചെറിയ ഭാഗം തീരദേശസമതലവുമുണ്ട്. തെങ്ങ്, നെല്ല്, കവുങ്ങ്, കുരുമുളക്, കശുമാവ്, പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാനകൃഷികൾ. അതിരുകൾകടമ്പൂർ ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ചെമ്പിലോട്, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനുമാണ്.
വാർഡുകൾ
പഞ്ചായത്ത് പ്രസിഡന്റുമാർ
ഗതാഗതംദേശീയ പാത 66കടമ്പൂർ ഗ്രാമപഞ്ചായത്ത് അതിർത്തികുള്ളിൽ 0.9 കിലോമീറ്റർ ദൂരം ആണ് ദേശീയപാത 66 കടന്നുപോകുന്നത്. എടക്കാട് ടൌൺ ആണ് ദേശീയപാതയിലെ ഏക ബസ് സ്റ്റോപ്പ്. സംസ്ഥാന പാത 38കണ്ണൂർ - കൂത്തുപറമ്പ റോഡ് 3 കിലോമീറ്റർ ദൂരം പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കടന്നുപോകുന്നു. ഏടക്കാട് - കാടാചിറ റോഡ്ദേശീയ പാത 66 നേയും സംസ്ഥാന പാത 38 നേയും ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യം വരുന്ന കടമ്പൂർ വയൽ റോഡ് പ്രധാന ജില്ലാ റോഡുകളിൽ ഒന്നാണ്. സമീപ നഗരങ്ങൾ10 മുതൽ 12 വരെ കിലോമീറ്റർ ദൂരത്തായ് കണ്ണൂർ, തലശേരി, കൂത്ത്പറമ്പ്, ചക്കരക്കൽ, അഞ്ചരകണ്ടി എന്നീ നഗരങ്ങൾ സ്ഥിതി ചെയ്യുന്നു. തീവണ്ടി ഗതാഗതം0.750 കിലോമീറ്റർ തീവണ്ടി പാതയും പഞ്ചായത്തിലൂടെ കടന്നു പൊകുന്നു. കണ്ണൂർ, തലശേരി എന്നിവയാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. പഞ്ചായത്ത് അതിർത്തിയിലാണു എടക്കാട് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതു. ഇവിടെ പാസ്സെഞ്ചർ തീവണ്ടികൾ മാത്രമേ നിർത്തുകയുള്ളൂ വിമാനത്താവളങ്ങൾകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 20 കിലോമീറ്റർ ദൂരത്താണ്, കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം കടമ്പൂരിൽ നിന്നും 105 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ആരോഗ്യരംഗംആരോഗ്യരംഗത്ത് കാടാച്ചിറയിൽ ഒരു കുടുംബ ആരോഗ്യകേന്ദ്രവും, ഒരു ആയുർവ്വേദ ഡിസ്പെൻസറിയും, ഒരു ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും അടുത്ത് കിടത്തിചികിത്സ ലഭ്യമാവുന്നത് പെരളശ്ശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലാണ്. അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആണ് ഏറ്റവും അടുത്ത മെഡിക്കൽ കോളേജ്. ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രവും, തലശ്ശേരി ജനറൽ ആശുപത്രിയും, കണ്ണൂർ ജില്ലാ ആശുപത്രിയും ആണ് ഏറ്റവും അടുത്ത സർക്കാർ ആശുപത്രികൾ. മൃഗസംരക്ഷണത്തിനായി കാടാച്ചിറയിൽ ഒരു മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ട്. ബഹുമതികൾ2009 ലെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം കടമ്പൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷരത
വിദ്യാലയങ്ങൾ
പ്രമുഖ വ്യക്തികൾ
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia