പാനൂർ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്[1]. പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്. പാനൂരും പരിസര ദേശങ്ങളും മുൻ കാലത്ത് അറിയപ്പെട്ടത് "ഇരുവഴിനാട്" എന്നായിരുന്നു. ബർബോസ രേഖപ്പെടുത്തുന്നത് പ്രകാരം മോന്താൽ ദേശത്തിൻ്റെ ഉള്ളോട്ടുള്ള ഭാഗങ്ങൾ രണ്ട് നാടുവാഴികളുടെ നിയന്ത്രണത്തിലായിരുന്നു.തെക്കടി അടിയോടി, വടക്കടി അടിയോടി എന്നിവരായിരുന്നു ആ നാടുവാഴികൾ. കോലത്തുനാടിനും കടത്തനാടിനും പഴശ്ശിരാജ കുടുംബമായ കോട്ടയം വംശത്തിനും ഈ മേഖലയിൽ സ്വാധീനമുണ്ടായിരുന്നു. പിന്നീട് അധികാരം 6 നമ്പ്യാർ കുടുംബങ്ങളിലായി. ബ്രട്ടീഷ്, ഫ്രഞ്ച് സ്വാധീനവും മുമ്പ് ഉണ്ടായിരുന്നു. ടിപ്പുവിൻ്റെ പടയോട്ട കാലത്ത്മാദണ്ണ എന്ന ബ്രാഹ്മണന് തലശ്ശേരി മേഖലയിൽ ഭരണച്ചുമതലയുണ്ടായിരുന്നു. പാനൂർ മേഖലയിൽ ടിപ്പു സുൽത്താൻ്റെ ഭരണച്ചുമതല "ബാവാച്ചി ഓർ" എന്ന ആൾക്കായിരുന്നു. കൂടുതൽ കാര്യങ്ങൾക്ക് " Considerations in the Case of Iruvazhinadu: Local History of Panoor " എന്ന ഡോ: പുത്തൂർ മുസ്തഫയുടെ ഗവേഷണ പ്രബന്ധം കാണുക.(ഇരുവഴി നാട്: ചരിത്രവും പുരാവൃത്തവും എന്ന പേരിൽ താമസിയാതെ മലയാളത്തിൽ ലഭ്യമാവും) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ
പ്രധാന സ്ഥാപനങ്ങൾ
ദേശസാൽകൃത ബാങ്കുകൾ
അവലംബം
|
Portal di Ensiklopedia Dunia