കാട്ടു തണൽതുമ്പി
പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിലെ നീർച്ചാലുകളുടെ സമീപം മാത്രം കണ്ടെത്തിയിട്ടുള്ള മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കാട്ടു തണൽതുമ്പി (ശാസ്ത്രീയനാമം: Vestalis submontana)[1][2][3]. ഫ്രെസർ 1929 ൽ നീലഗിരി മലകളിൽനിന്നും രണ്ടു പുതിയ ഉപവർഗങ്ങളെ കണ്ടെത്തുകയും അവയ്ക്ക് Vestalis gracilis amaena, Vestalis apicalis amaena എന്നീ പേരുകൾ ഇടുകയും ചെയ്തു. പിനീട് 1934 ൽ അവയ്ക്ക് യഥാക്രമം Vestalis gracilis montana, Vestalis apicalis submontana എന്നീ പേരുകൾ നൽകി[4][3].
മാറ്റി ഹമാലൈനേൻ (Matti Hämäläinen)[5] 2011 ൽ വിവിധ പ്രകൃതിചരിത്രമ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആ മാതൃകകൾ വീണ്ടും പഠിക്കുകയും അവയ്ക്ക് ചെറിയ തണൽതുമ്പി, ചുട്ടിച്ചിറകൻ തണൽത്തുമ്പി എന്നിവയുമായി നിറത്തിലും രൂപത്തിലും പ്രകടമായ വ്യത്യാസം ഉള്ളതായി കണ്ടെത്തുകയും ചെയ്തു. വലിപ്പക്കുറവും കുറുവാലുകളുടെ രൂപത്തിലും ചിറകുകളിലെ ഞരമ്പുകളുടെ എണ്ണത്തിലും ആണ് പ്രധാന വ്യത്യാസം. ആൺ തുമ്പിയുടെ ചിറകുകളുടെ തുമ്പത്ത് ചുട്ടിച്ചിറകൻ തണൽത്തുമ്പിയെ അപേഷിച്ചു വളരെക്കുറച്ചു ഭാഗത്തുമാത്രമേ കറുപ്പുനിറം ഉള്ളു. പെൺതുമ്പിയുടെ ചിറകുകളുടെ അഗ്രം സുതാര്യമാണ്. പ്രായപൂർത്തി ആവാത്ത ആൺതുമ്പിയുടെ ചിറകുകളുടെ അഗ്രവും സുതാര്യമാണ്. അതുകൊണ്ട് V. a. submontana യെ ഇപ്പോൾ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു. Vestalis gracilis montana അതിൻറെ ഒരു പര്യായവും[3]. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia