നീരോട്ടക്കാരൻ
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നീരോട്ടക്കാരൻ (ശാസ്ത്രീയനാമം: Zygonyx iris)[1]. വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളിലും തോടുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1]. പെൺതുമ്പികൾ വേനൽക്കാലത്ത് ചെറിയ തോടുകളിൽ മുട്ടയിടുന്നു. ലാർവകൾ വളരുന്ന മുറക്ക് കുറച്ചുകൂടി വലിയ തോടുകളിലെക്കും പുഴകളിലെക്കും സഞ്ചരിക്കുകയും അവിടെവച്ച് തുമ്പിയായി മാറുകയും ചെയ്യും. ലാർവകൾക്ക് കല്ലുകളിൽ കയറുവാനുള്ള കഴിവുണ്ട്[1][2][3][4]>[5][6]. ആൺതുമ്പികൾ പലപ്പോളും തോടുകൾക്കും അരുവികൾക്കും മുകളിലൂടെ നിർത്താതെ പറക്കുന്നതു കാണാം. ചിലപ്പോൾ ഇണകളോടോത്തു ജലപ്പരപ്പിനു മുകളിലൂടെ താന്നു പറക്കും. അപ്പോൾ പെൺതുമ്പികൾ ഇടക്കിടക്ക് വാൽഭാഗം വെള്ളത്തിൽ മുട്ടിച്ചു മുട്ടയിടും[2][3][5] ![]() ഉപവർഗങ്ങൾധാരാളം ഉപവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് ഭൂമിശാസ്‌ത്രപരമായ വ്യത്യാസംമാത്രമാണോ അതോ ശരിക്കുമുള്ള ഉപവർഗങ്ങൾ തന്നെയാണോ എന്ന് ഉറപ്പില്ല[1][5].
ചിത്രശാല
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia