കാസ്പിയൻ കടൽ
![]() ![]() റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ് കാസ്പിയൻ കടൽ. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഉൾനാടൻ ഉപ്പുതടാകമായ കാസ്പിയൻ കടൽ അസർബൈജാൻ, റഷ്യ, ഖസാഖ്‌സ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീർണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ വോൾഗ, യുറാൽ, കുറാൽ, കുറാ എന്നിവ ഇതിലേക്ക് വന്നുചേർന്നുണ്ടെങ്കിലും ഈ കടലിന് ബഹിർഗമന മാർഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയിൽ നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോൾബാൾടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാർഗ്ഗം എന്നനിലയിൽ പ്രാധാന്യം ഉണ്ടായിരുന്നു. കാസ്പിയൻ കടലിലെ നിരവധി തുറമുഖങ്ങളിൽ അസർബൈജാനിലെ ബാക്കു, ഇറാനിലെ എൻസെലി, ബാൻഡെർ-ഇ-ടോർക്കമെൻ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്. കടൽ വെള്ളത്തിൻറെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ. തെഥീസ് സമുദ്രത്തിൻറെയും കരിങ്കടലിൻറെയും അവശിഷ്ടമാണ് കാസ്പിയൻ എന്നു കരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിൻറെ ഫലമായി 55 ലക്ഷം വർഷം മുൻപാണ് കാസ്പിയൻ കടൽ സൃഷ്ടിക്കപ്പെട്ടത്. നദികൾ വന്നുചേരുന്നതിനാൽ കസ്പിയൻ കടൽ, വടക്കൻ ഭാഗങ്ങാളിൽ ശുദ്ധജല തടാകം പോലെയാണ്. ഇറാൻ തീരത്താണ് ഇതിന് ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികൾ ഇതിൽ വന്നുചേരുന്നു. വോൾഗയാണ് കൂട്ടത്തിൽ വലുത്. വെള്ളം വരവിൻറെ 80% വും വോൾഗയിൽ നിന്നുതന്നെ. നിരവധി ദ്വീപുകൾ കാസ്പിയൻ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള ബുള്ള ദ്വീപാണ് പ്രധാനം. അസർബൈജാനടുത്താണിത്. മറ്റൊന്ന് പൈറല്ലാഹി ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.
|
Portal di Ensiklopedia Dunia