ലാബ്രഡോർ കടൽ
ലാബ്രഡോർ ഉപദ്വീപിനും ഗ്രീൻലാൻഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാബ്രഡോർ കടൽ (Labrador Sea French: mer du Labrador, Danish: Labradorhavet). ഈ കടലിന്റെ തെക്ക്പടിഞ്ഞാറും വടക്ക്പടിഞ്ഞാറും വടക്ക്കിഴക്കും വൻകരത്തട്ടാണ്. വടക്ക് ഡേവിസ് കടലിടുക്ക് ലാബ്രഡോർ കടലിനെ ബാഫിൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു.[3]. ഏകദേശം ആറു കോടി വർഷം മുമ്പ് ഗ്രീൻലാന്റ് ഫലകം വടക്കേ അമേരിക്കൻ ഫലകത്തിൽനിന്നും അകലാൻ തുടങ്ങിയപ്പോളാണ് ലാബ്രഡോർ കടൽ രൂപം പ്രാപിച്ചത്, ഈ പ്രതിഭാസം നാലുകോടി വർഷം മുമ്പാണ് അവസാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ടർബിഡിറ്റി പ്രവാഹങ്ങളിൽ ഒന്നായ നോർത്ത് വെസ്റ്റ് അറ്റ്ലാന്റിക് മിഡ് ഓഷ്യൻ ചാനൽ (NAMOC) ലാബ്രഡോർ കടലിന്റെ അടിത്തട്ടിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു. ചരിത്രംഏകദേശം 40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് (പാലിയോസീൻ) നോർത്ത് അമേരിക്കൻ പ്ലേറ്റും ഗ്രീൻലാൻഡ് പ്ലേറ്റും വേർതിരിക്കുന്നതിനായാണ് ലാബ്രഡോർ കടൽ രൂപപ്പെട്ടത്.[2]ഒരു അവസാദ തടം, ക്രറ്റേഷ്യസ് കാലഘട്ടത്തിൽ രൂപംകൊണ്ട ഭൂഖണ്ഡാന്തര ചരിവിൽ മൂടപ്പെട്ടിരുന്നു.[2] പാലിയോസീനിൽ ഡേവിസ് കടലിടുക്കിലും ബാഫിൻ ബേയിലുമുള്ള അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ ഉണ്ടായ പിക്രിറ്റുകളുടെയും ബസാൾട്ടിന്റെയും ഫലമായി മാഗ്മാറ്റിക് സീ-ഫ്ലോർ വ്യാപനത്തിന്റെ തുടക്കമായി.[2] ബിസി 500 നും എ ഡി 1300 നും ഇടയിൽ, കടലിന്റെ തെക്കൻ തീരത്ത് ഡോർസെറ്റ്, ബിയോത്ത്ക്, ഇൻയൂട്ട് കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഡോർസെറ്റ് ഗോത്രങ്ങൾക്കുശേഷം പിന്നീട് തുലെ ജനതയായി.[4] അതിർത്തികൾഅന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ലാബ്രഡോർ കടലിന്റെ അതിർത്തികൾ നിർണ്ണയിച്ചിരിക്കുന്നത് താഴേപ്പറയുന്ന രീതിയിലാണ്.[5]
അവലംബം
|
Portal di Ensiklopedia Dunia