കുറിച്ചി
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലുള്ള ഒരു ഗ്രാമമാണ് കുറിച്ചി. സ്ഥാനംകുറിച്ചി എം സി റോഡിന്റെ വശത്തുള്ള ഗ്രാമമാണ്. ചങ്ങനാശ്ശേരിയും കോട്ടയവും ആണ് അടുത്ത പട്ടണങ്ങൾ. കുറിച്ചി ചങ്ങനാശ്ശേരിയിൽനിന്നും 7 കിലോമീറ്റർ മ്മത്രം അകലെയാണ്. കുറിച്ചിക്കടുത്തുള്ള മറ്റൊരു സ്ഥലമാണ് ചെത്തിപ്പുഴ.[1][2] കുറിച്ചിയുടെ പ്രധാന്യംകുറിച്ചിയിലുള്ള ഹോമിയൊ കോളേജ് പ്രസിദ്ധമാണ്. ഇവിടെ ഒരു പ്രൈവറ്റ് എഞ്ചിനീയറിങ് കോളജ് ഉണ്ട്. കുറിച്ചി പൊലീസ് ഔട് പോസ്റ്റ് പ്രസിദ്ധമാണ്. ക്ഷേത്രങ്ങൾ
ഇവിടെ മകരവിളക്കു് സമയത്ത് കിരാതം കഥകളി അരങ്ങേറാറുണ്ട്.
ശ്രീരാമക്ഷേത്രം സചിവോത്തമപുരത്ത് സ്ഥിതിചെയ്യുന്നു. സർ സി പി രാമസ്വാമി അയ്യർക്ക് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ നൽകിയ നാമമാണ് സചിവോത്തമ എന്നത്. ആ പേരാണ് ഈ സ്ഥലത്തിനു ലഭിച്ചത്. 1936 മുതൽ 1947 വരെയായിരുന്നു തിരുവിതാംകൂർ ദിവാൻ( പ്രധാനമന്ത്രി) ആയിരുന്നത്. സംസ്കാരംകഥകളിവേഷക്കാരായ, കുഞ്ഞൻ പണിക്കർ ആശാൻ, കുറിച്ചി കൃഷ്ണപിള്ള എന്നിവർ ഈ നാട്ടുകാർ ആയിരുന്നു. അവലംബം |
Portal di Ensiklopedia Dunia