കൂത്തുപറമ്പ്
11°50′N 75°35′E / 11.83°N 75.58°E കണ്ണൂർ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കൂത്തുപറമ്പ് . ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുംകൂടിയാണ് കൂത്തുപറമ്പ്. ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രമായ വലിയവെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രം ആറു കിലോമീറ്റർ ദൂരത്തിൽ സ്‌ഥിതി ചെയ്യുന്നു. കുത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജവംശവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ചിറ, കോട്ടയത്തങ്ങാടി, കോട്ടയം തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. രാഷ്ട്രീയപരമായി കേരളത്തിൽ എന്നും കേട്ടുകൊണ്ടിരിക്കുന്ന പേരാണ് കൂത്തുപറമ്പ്. രാഷ്രീയ അക്രമ കൊലപാതക പരമ്പരയും 1994 ലെ കൂത്തുപറമ്പ് വെടിവെപ്പും ഈ സ്ഥലത്തെ എന്നും ചർച്ചാവിഷയമാക്കി. പേരിനു പിന്നിൽചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, ഇ. എം. എസ്. സ്മാരക വായനശാല, മൂര്യാട്, എ. കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ് ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ. കൂത്തുപറമ്പ് വെടിവെപ്പ്1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു കമ്മ്യൂണിസ്റ്റ്‌കാർ കൊല്ലപെട്ടു. ഇൗ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നു. കെ.കെ. രാജീവൻ, ഷിബുലാൽ, മധു, ബാബു, റോഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു. പ്രമുഖവ്യക്തികൾ
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia