കെ.കെ. മുഹമ്മദ്
കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ് (ജനനം:1952 ജൂലൈ 1) അഥവാ കെ കെ മുഹമ്മദ് പ്രസിദ്ധനായ ഇന്ത്യൻ പുരാവസ്തു ഗവേഷകനാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്നു. തുടർന്ന് എ എസ് എ ഉത്തരമേഖലയുടെ റീജിയണൽ ഡയറക്ടറായി. നിലവിൽ ആഗാ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചറിന്റെ പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു. 2019 ൽ, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[1] ആദ്യകാലജീവിതംകോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ബീരാൻ കുട്ടി ഹാജിയുടേയും മറിയത്തിന്റെയും അഞ്ച് മക്കളിൽ രണ്ടാമനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് പുരാവസ്തുശാസ്ത്രത്തിൽ ഡിപ്ലോമ നേടി. ഔദ്യോഗിക ജീവിതംഅലിഗഡ് സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസിലും ഗോവയിലും സേവനമനുഷ്ടിച്ചതിനു ശേഷം അദ്ദേഹത്തെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി ജോലി നോക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തര മേഖല ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ്, അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമ എന്നിവരുടെ ഇന്ത്യ സന്ദർശന വേളയിൽ ചരിത്രസ്മാരകങ്ങളുടെ പരിചയപ്പെടുത്തലിന് സർക്കാർ നിയോഗിച്ചത് കെ കെ മുഹമ്മദിനെയാണ് പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ
അവലംബംപുറത്തേക്കുള്ള കണ്ണികൽ
|
Portal di Ensiklopedia Dunia