കോച്ചെല്ല
കോച്ചെല്ല (/koʊˈtʃɛlə/, /koʊ.əˈtʃɛlə/)[6], അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥനത്ത് റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. കോച്ചെല്ലാ താഴ്വരയെന്നു (അല്ലെങ്കിൽ പാം സ്പ്രിങ്സ് പ്രദേശം) കൂട്ടായി അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തുള്ള നഗരമാണിത്. ഇത് പാം സ്പ്രിങ്ങ്സിൽ നിന്ന് 28 മൈൽ (45 കിലോമീറ്റർ) കിഴക്ക് ദിശയിലായും റിവർസൈഡ് നഗരത്തിന് 72 മൈൽ (116 കിലോമീറ്റർ) കിഴക്കായും ലോസ് ആഞ്ജലസിൽ നിന്ന് 130 മൈൽ (210 കിലോമീറ്റർ) അകലെ കിഴക്കൻ ദിശയിലായും സ്ഥിതി ചെയ്യുന്നു. "സിറ്റി ഓഫ് എറ്റേണൽ സൺഷൈൻ" എന്നറിയപ്പെടുന്ന കോച്ചെല്ലാ നഗരം, മരുഭൂ പ്രദേശത്തെ വലിയൊരു ഗ്രാമീണ, കാർഷിക സമൂഹവും. സംസ്ഥാനത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നുമാണ്. 1946-ൽ ആദ്യമായി സംയോജിപ്പിക്കപ്പെടുമ്പോൽ 1000 ജനങ്ങൾ മാത്രമുണ്ടായിരുന്ന ഈ നഗരത്തിൽ 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 40,704 ആയി വർദ്ധിച്ചിരുന്നു. കോച്ചെല്ലാ താഴ്വരയുടെ കിഴക്കൻ പകുതി സമുദ്രനിരപ്പിനു താഴെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിനു താഴെ ഏകദേശം 68 അടി (35 മീറ്റർ) താഴ്ച്ചയിലാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. കോച്ചെല്ലയ്ക്ക് ഏകദേശം 16 മൈൽ അകലെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സാൽട്ടൻ സീ എന്ന ഉപ്പുജലതടാകം സമുദ്രനിരപ്പിൽ നിന്ന് 227 അടി (69 മീ) താഴെയാണു സ്ഥിതി ചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia