കോന്നി താലൂക്ക്കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര പട്ടണവും കോന്നി താലൂക്കിന്റെ ആസ്ഥാനവും ആണ് കോന്നി. ആന ക്കൂടിനും റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ് കോന്നി പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷനുമാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി -ഹരിപ്പാട് (S-H-80 സംസ്ഥാനപാത)റോഡ് സൈഡിലായി സ്ഥിതിചെയ്യുന്ന ആനക്കൂട്ടിൽആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു. കോന്നി ഹരിപ്പാട് സംസ്ഥാന പാത കോന്നിയെ തീരദേശ പട്ടണമായ ഹരിപ്പാടുമായി ബന്ധിപ്പിക്കുന്നു.കോന്നി - കല്ലേലി- അച്ചൻകോവിൽ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു. ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരുംപന്തളത്തും എത്താം. ==""സാമൂഹികപ്രാധാനൃമുളളസ്ഥലങ്ങൾ=="" *കോന്നി മെഡിക്കൽ കോളജ്.*കോന്നി ഇക്കോ ടൂറിസം* അടവി കുട്ട വഞ്ചി വിനോദസഞ്ചാര കേന്ദ്രം.
കോന്നി പബ്ളിക് ലൈബ്രറി
1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി. പബ്ലിക്ക് ലൈബറി പ്രസിഡന്റായി സലിൽ വയലാത്തലയും, സെക്രട്ടറിയായി എൻ.എസ് മുരളീമോഹനനും പ്രവർത്തിക്കുന്നു. ഒൻപത് അംഗ നിർവാഹക സമിതി നിലവിലുണ്ട്.
ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFRD)
കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്കൂളുകൾ
M. K. ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ഐരവൺ. കോന്നി. (ICSE)
ഗവ. എച്ച്.എസ് കൊക്കാത്തോട്
ഗവ.വി എച്ച് എസ് കൂടൽ
ഗവ.എച്ച് എസ് എസ് കലഞ്ഞൂർ
ഹയർ സെക്കണ്ടറി സ്കൂൾ കോന്നി
ആർ വി എച്ച് എസ്സ് എസ്സ് കോന്നി
പി എസ് വി പി എം എച്ച് എസ്സ് എസ്സ്
സെന്റ് ജോർജ് വി എച്ച് എസ് എസ് അട്ടച്ചാക്കൽ
അമൃത വി എച്ച് എസ്സ് എസ്സ്.
ഗവ. എൽ.പി.എസ്. കോന്നി
ഗവ. എൽ.പി.എസ്. പേരൂർകുളം
ശ്രീ നാരായണ പബ്ലിക് സ്കൂൾ (CBSE)
കേന്ദ്രീയ വിദ്യാലയം കോന്നി.
കോളേജുകൾ
സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്
എം എം എൻ എസ് എസ് കോളേജ്
വി എൻ എസ് കോളേജ്
കാർഷിക കോളേജ്
ഐ എച്ച് ആർ ഡി കോളേജ്
മെഡിക്കൽകോളേജ് കോന്നി
സെന്റ് തോമസ്സ് കോളേജ് കോന്നി }ഹോസ്പിറ്റലുൾ *1 ഗവ. മെഡിക്കൽ കോളേജ് കോന്നി *2 താലൂക്ക് ഹോസ്പിറ്റൽ കോന്നി *3 ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റൽ കോന്നി *4 ക്യൂൻ മേരി ഹോസ്പിറ്റൽ കോന്നി *5 ടി.വി.എം.ഹോസ്പിറ്റൽ കോന്നി. = പ്രധാന ആരാധനാലയങ്ങൾ*'"*ഹിന്ദുഅമ്പലങ്ങൾ**1മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം *2മടത്തിൽ കാവ് ദേവീ ക്ഷേത്രം *3പുതിയകാവ് ഭഗവതി ക്ഷേത്രം *4ഇളകൊളളൂർ ശ്രീ മഹാദേവർ ക്ഷേത്രം *5ചിറക്കൽ അയ്യപ്പ ക്ഷേത്രം *6ചിറ്റൂർ ശ്രീ മഹാദേവർ ക്ഷേത്രം *7കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ക്ഷേത്രം കോന്നി ക്രിസ്ത്യൻ പളളികൾ*1 സെന്റ് ജോർജ് മഹാ ഇടവക കോന്നി *2 സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി(ആനക്കൂട്) കോന്നി*3 സെന്റ് ജൂഡ് സീറോ മലബാർ ചർച്ച് കോന്നി]]::*4 ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി ::*5 സെന്റ് മേരീസ് മങ്ങാരം ചർച്ച് കോന്നി *6 സെന്റ് ബനഡിക്ട് മലങ്കര കത്തോലിക്ക ചർച്ച് കോന്നി താഴം *7 ശാലേം മാർത്തോമ്മ ചർച്ച പുവൻപാറ കോന്നി മുസ്ലീം പളളികൾ*1,ടൗൺ മസ്ജിദ് കോന്നി. *2 ,പാറയിൽ പളളി കോന്നി .*3,എലിയിറക്കൽ മസ്ജിദ് കോന്നി .*4,വട്ടക്കാവ് മുഹ്യിദ്ദീൻ പളളി. = =അവലംബം==പുറത്തേക്കുള്ള കണ്ണികൾ ===