കുളനട
പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുളനട. കോഴഞ്ചേരി താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.[1] ആലപ്പുഴ ജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. ചരിത്രംതിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂർ താലൂക്കിലും 1984 മുതൽ കോഴഞ്ചേരി താലൂക്കിലും ഉൾപ്പെടുന്നു[2]. നാമോൽപ്പത്തികുളനട ദേവീക്ഷേത്രവും അതിനോടു ചേർന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും വാദമുണ്ട്[2]. ഭൂമിശാസ്ത്രംപത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വിസ്തീർണ്ണം 21.5 ചതുരശ്രകിലോമീറ്ററാണ്. 16 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകൾ, ചെറുതും വലുതുമായ 16 കുളങ്ങൾ, 6 ചാലുകൾ, 39 തോടുകൾ, 57 പൊതുകിണറുകൾ, കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8 കാവുകൾ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട 34 ഏക്കർ വിസ്തൃതി ഉള്ള ഉളനാട്പോ ളച്ചിറ എന്നാ മനോഹര സ്ഥലം ഇവിടെ ഉണ്ട്.[2]. അതിരുകൾകുളനടപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീർക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെൺമണി, മുളക്കുഴ പഞ്ചായത്തുകളുമാണ്[2]. ഗതാഗത സൗകര്യങ്ങൾഗ്രാമവാസികൾ ഗതാഗതത്തിനായി സ്വകാര്യ ബസ്സുകളെയും, കെ.എസ്.ആർ.ടി.സി. ബസ്സുകളെയും കൂടുതലായി ആശ്രയിക്കുന്നു. ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആരാധനാലയങ്ങൾക്ഷേത്രങ്ങൾ
പള്ളികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia