ഗാരെത് ബെയ്ൽ
ഗാരെത് ഫ്രാങ്ക് ബെയ്ൽ (ജനനം ജൂലൈ 16, 1989) വെൽഷ് ഫുട്‌ബോൾ കളിക്കാരനാണ്. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്, വെയിൽസ് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി വിംഗർ സ്ഥാനത് ആണ് ബെയ്ൽ കളിക്കുന്നത്. തന്റെ ദീർഘദൂര ഷോട്ടുകൾ, വളഞ്ഞു വരുന്ന ഫ്രീ കിക്കുകൾ, എതിർനിരയിലെ ഡിഫൻഡർമാരെ വെട്ടിച്ചുപോകാനുള്ള കഴിവ് എന്നിവ പേരിടുത്തതാണ്.[3] "അസാമാന്യമായ വേഗതയും, മഹത്തായ ക്രോസിംഗ് കഴിവും, ശക്തമായ ഇടത് കാൽ ഷോട്ടുകളും, അസാധാരണമായ ശാരീരികഗുണങ്ങളും " ഉള്ള ഒരു കളിക്കാരൻ ആയിട്ടാണ് സഹകളിക്കാർ ബെയ്ലിനെ കാണുന്നത്.[4] ഒരു ഫ്രീ കിക്ക് സ്‌പെഷ്യലിസ്റ്റും, ലെഫ്റ്റ് ബാക്കുമായി സതാംപ്ടണിനുവേണ്ടി കളിച്ചുകൊണ്ടാണ് ബെയ്ൽ തന്റെ കരിയർ ആരംഭിച്ചത്. 2007 ൽ 7 ദശലക്ഷം പൗണ്ട് പ്രതിഫലം നേടി ബെയ്ൽ ടോട്ടനം ഹോട്ട്സ്പറിലേക്ക് മാറി. ഈ കാലയളവിൽ തന്ത്രപരമായ മാറ്റങ്ങൾ വഴി അദ്ദേഹം പ്രതിരോധനിരയിൽ നിന്നു ആക്രമണനിരയിലേക്ക് മാറി. 2009-10 സീസണിൽ ഹാരി റെഡ്ക്നാപ്പിന്റെ നേതൃത്വത്തിൽ ബെയ്ൽ ടീമിന്റെ അവിഭാജ്യഘടകമായി മാറി, 2010-11 ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.[5][6][7] 2011 ലും 2013 ലും പി.എഫ്.എ. പ്ലേയർസ് പ്ലേയർ ഓഫ് ദി ഇയർ, യുവേഫ ടീം ഓഫ് ദി ഇയർ പുരസ്‌കാരം നേടി. 2013 ൽ പിഎഫ്എ യങ്ങ് പ്ലെയർ ഒഫ് ദ ഇയർ, എഫ്ഡബ്ല്യുഎ ഫുട്ബാളർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങൾ നേടി. 2011 നും 2013 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പി.എഫ്.എ. ടീം ഓഫ് ദി ഇയർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2013 സെപ്തംബർ 1 ന്, ബെയ്ൽ വെളിപ്പെടുത്താത്ത ഒരു കൈമാറ്റ തുകയ്ക്ക് റയൽ മാഡ്രിഡിലേക്ക് മാറി. 91 ദശലക്ഷം യൂറോയ്ക്കും 100 ദശലക്ഷം യൂറോയ്ക്കും ഇടയിലാണ് ഈ കൈമാറ്റ തുക എന്ന് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.[8][9][10][11][12][13] 2016 ജനുവരിയിൽ, കൈമാറ്റം സംബന്ധിച്ച രേഖകൾ ചോർന്നതോടെ, 100.8 ദശലക്ഷം യൂറോ എന്ന ലോക റെക്കോർഡ് കൈമാറ്റ തുകയ്ക്കാണ് ഇടപാട് നടന്നതെന്ന് സ്ഥിരീകരിച്ചു.[14] 2009 ൽ റയൽ മാഡ്രിഡ് ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മുടക്കിയ 80 ദശലക്ഷം യൂറോ എന്ന റെക്കോർഡ് ഇതോടെ തകർന്നു. റയൽ മാഡ്രിഡിലെ ആദ്യ സീസണിൽ ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയ ബെയ്ൽ ടീമിനെ 2013-14 കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുന്നത്തിൽ നിർണായക പങ്ക് വഹിക്കുകയും ഇരു ടൂർണമെന്റുകളുടെയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. തുടർന്നുള്ള സീസണിൽ, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ നേടാൻ ടീമിനെ സഹായിച്ചു. രണ്ടു വർഷത്തിനു ശേഷം, 2015-16 വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും യുവേഫ സ്ക്വാഡ് ഓഫ് ദ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[15] യുവേഫ ബെസ്റ്റ് പ്ലേയർ ഇൻ യൂറോപ്പ് അവാർഡിന്റെ അവസാനനിരയിലും ബെയ്ൽ ഇടം നേടി. 2016 ൽ, ഇഎസ്പിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ അത്ലറ്റുകളുടെ പട്ടികയിൽ പന്ത്രണ്ടാമത്തെ സ്ഥാനത്തേക്ക് ബെയ്ലിനെ തെരഞ്ഞെടുത്തു.[16] 2006 മേയിൽ വെയിൽസ് ദേശീയ ടീം വേണ്ടി അരങ്ങേറിക്കൊണ്ട് ബെയ്ൽ, രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 60 കളികളിൽ നിന്നു അദ്ദേഹം 26 അന്താരാഷ്ട്ര ഗോളുകൾ നേടി കൊണ്ട്, ഇയാൻ റാഷിന് പിന്നിൽ വെയിൽസ് ദേശീയ ടീമിനു വേണ്ടി ഏറ്റവുംകൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി. യുവേഫ യൂറോ 2016 ലെ യോഗ്യതാ റൗണ്ടിൽ വെയിൽസിനു വേണ്ടി 7 ഗോൾ നേടി അദ്ദേഹം ടോപ്പ് സ്‌കോറർ ആവുകയും പിന്നീട് ടൂർണമെന്റിൽ സെമിഫൈനലിൽ ടീമിനെ എത്തിക്കുകയും ചെയ്തു. ആറു വട്ടം വെൽഷ് ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി ബെയ്ൽ റെക്കോർഡ് സ്ഥാപിച്ചു.[17] 2016 ൽ ദ ഗാർഡിയൻ ബെയ്ലിനെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തു.[18] ![]() കരിയർ സ്ഥിതിവിവരകണക്ക്ക്ലബ്ബ്
1 Includes Football League Championship play-offs, Supercopa de España, UEFA Super Cup and FIFA Club World Cup. അന്താരാഷ്ട്ര മത്സരം
അന്താരാഷ്ട്ര ഗോളുകൾ
അവലംബം
ബാഹ്യ കണ്ണികൾGareth Bale എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]() Wikinews has news related to:
|
Portal di Ensiklopedia Dunia