ചെമ്പരത്തി ശോഭന
ശോഭന (ജനിച്ചത് 1959 സെപ്റ്റംബർ 16) തമിഴിൽ റോജാരമണി എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ടു. ആദ്യകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ മാത്രമായിരുന്നു.1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തി. ഒരു ആൺകുട്ടിയായാണ് ആ സിനിമയിൽ അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടി. 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ അവർ തമിഴ്, തെലുങ്ക്, കന്നട, മലയാള സിനിമകളിലായി അനേകം കഥാപാത്രങ്ങളെ അഭിനയിച്ചു. 400 ൽ അധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ആദ്യകാല സിനിമാ ജീവിതംസ്കൂളിൽ പഠിക്കുന്ന കാലത്ത് ശോഭനയുടെ കൂട്ടുകാരികൾ അവർ എ.വി.എം സ്റ്റുഡിയോ സന്ദർശിച്ച കാര്യം അവരോടു പറഞ്ഞു. പിതാവ് വളരെ കർക്കശക്കാരൻ ആയിരുന്നു. കുട്ടികൾ സിനിമ കാണുന്നതിനു പോലും നിയന്ത്രണം ഉണ്ടായിരുന്നു എന്ന് അവർ പറയാറുണ്ടായിരുന്നു. തനിക്ക് കൂട്ടുകാരുടെ കൂടെ പോകാൻ കഴിയത്തിൽ അവർക്കു വളരെ വിഷമം തോന്നി. ഇക്കാര്യം അറിഞ്ഞ പിതാവ് അമ്മയോട് എ.വി.എം സ്റ്റുഡിയോ അവരുടെ പുരാണ ചിത്രത്തിലേയ്ക്ക് ഒരു ആണ്കുട്ടിയെ ആവശ്യമുണ്ടെന്നുള്ള കാര്യം അമ്മയോടു പറഞ്ഞു. കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പിതാവ് അവളെ സ്റ്റുഡിയോ കാണിക്കുവാന് അമ്മയോടൊപ്പം കൊണ്ടുപോയി. സ്റ്റുഡിയോ നേരത്തേ തന്നെ മുതിർന്നവരുടെ റോളുകൾക്കു S V Ranga Rao വിനെയും Anjali ദേവിയെയും സെലക്റ്റു ചെയ്തിരുന്നു. പ്രഹ്ളാദന്റെ റോളിലേയ്ക്കു ഒരു കുട്ടിയെ അവർക്കു ആവശ്യമുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ കുട്ടിയോട് അഭിനയിക്കുവാൻ താല്പര്യമുണ്ടോയെന്നു ആരാഞ്ഞു. ഒന്നു രണ്ട് സ്ക്രീന് ടെസ്റ്റു്കള് നടത്തി. തിരികെ വീട്ടിലെത്തി ഏതാനും ദിവസങ്ങളക്കുള്ളിൽ എ.വി.എം സ്റ്റുഡിയോ കുട്ടിയെ ചിത്രത്തിൽ അഭിനയിപ്പിക്കുവാൻ കരാർ ഒപ്പിട്ടും. 1966 ലെ ഭക്തപ്രഹ്ളാദ എന്ന തെലുങ്കു ചിത്രത്തിൽ ബാലതാരമായി അങ്ങനെ അഭിനയം തുടങ്ങി. ഈ ചിത്രമായിരുന്നു ഈസ്റ്റുമാൻ കളറിലുള്ള ആദ്യത്തെ മുഴുനീള ചിത്രം. എ.വി.എം പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇതൊരു ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു. 80 ലേറെ ചിത്രങ്ങളിൽ അവർ ബാലതാരമായി മാത്രം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ തുടക്കം 1971 ല് പൂമ്പാറ്റ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്. ഈ ചിത്രത്തിൽ ശ്രീദേവി മറ്റൊരു ബാലതാരമായിരുന്നു. 13 വയസിൽ ചെമ്പരത്തി എന്ന സിനിമയിലൂടെ ശോഭന എന്ന പേരിൽ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. അക്കാലത്തെ കളക്ഷൻ റീക്കാർഡുകൾ ഭേദിച്ച ചിത്രമായിരുന്നു ചെമ്പരത്തി. ഇതേ ചിത്രം തെലുങ്കിൽ Kanya Vaiyasulu എന്ന പേരിലും തമിഴിൽ പരുവ കാലം (നായകൻ കമലഹാസൻ) എന്ന പേരിലും പുനർനിർമ്മിച്ചിരുന്നു. രണ്ടു ചിത്രങ്ങളിലും നായിക ശോഭന തന്നെ ആയിരുന്നു. ഈ ചിത്രങ്ങളും സാമ്പത്തികമായി വൻവിജയങ്ങളായി. അതിനു ശേഷം മലയാളത്തില് പ്രേംനസീർ, ജയൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ ഏറെ സിനിമകളിൽ നായികയായും ഉപനായികയായും തിളങ്ങി. മലയാളം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഒറിയ ഭാക്ഷകളിലായി ഏകദേശം 300 ൽ അധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ഭക്തപ്രഹ്ലാദയുടെ ഹിന്ദി റിമേക്ക് ഉൾപ്പെടെ ഏതാനും ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. Meherbaan, രാജേഷ്ഖന്ന, ജിതേന്ദ്ര, നൂതൻ എന്നവരോടൊപ്പം അഭിനയിച്ച Apna Desh എന്നിവയാണ് ഹിന്ദി ചിത്രങ്ങൾ. പിൽക്കാല ജീവിതംഒറിയ നടനായ ചക്രപാണിയാണ് ശോഭന (റോജ രമണി) യെ വിവാഹം കഴിച്ചിരിക്കുന്നത്. 22 വയസിലായിരുന്നു വിവാഹം. ഒരു നിർമ്മാതാവും സംവിധായകനുമായ അദ്ദേഹം ETV Oriya ചാനലിൻറെ തലവനായി പ്രവർത്തിച്ചു വരുന്നു. അവർ രണ്ടു പേരും Choti Behen പോലെയുള്ള ഏതാനും ഒറിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അഭിനയം ഉപേക്ഷിച്ച ശോഭന ഏതാണ്ട് രണ്ടു വർഷങ്ങള്ക്കു ശേഷം ഡബ്ബിംഗ് ആർട്ടിസ്റ്റായി സിനിമാ രംഗത്തേയ്ക്കു വീണ്ടും പ്രവേശിച്ചു. അക്കാലത്തെ പ്രശസ്ത താരങ്ങളായ സുഹാസിനി, മീന, രാധ, രാധിക, പൂർണ്ണിമ ജയറാം, രമ്യാകൃഷ്ണൻ, റോജ, വിജയശാന്തി, ശിൽപാ ശെട്ടി, ദിവ്യഭാരതി, നഗ്മ, ഖുഷ്ബു എന്നിങ്ങനെ താരങ്ങൾക്കായി 400 ലധികം സിനിമകളിൽ ശബ്ദം കൊടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഇന്റർ നാഷണൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഫിലിംഫെയർ അവാർഡ്, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ-ഇന്ത്യൻ പനോരമ അവാർഡ്, സീ ടിവി-കുടുംബം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മകൾ അമൂല്യ സൈക്കോളജിയിൽ ഡിഗ്രിയെടുത്തിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ ലോസാഞ്ജലസ്സിൽ ഇൻടീരിയൽ ഡിസൈനിങ് ചെയ്യുന്നു. മകൻ തരുൺ തെലുങ്ക് സിനിമയിൽ സജീവമായിട്ടുണ്ട്. നിറം എന്ന മലയാള സിനിമയുടെ തെലുങ്ക് റിമേക്കായ Nuvve Kavali യിൽ നായകനായി അഭിനയിച്ചത് തരുൺ ആയിരുന്നു. ബ്ലൂക്രോസ് എന്ന സന്നദ്ധ സംഘടനയിലും മറ്റു ചില ചാരിറ്റികളിലും പ്രവർത്തിച്ചുവരുന്നു. അഭിനയരംഗം
അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia