ചെർപ്പുളശ്ശേരി
10°52′45″N 76°18′53″E / 10.879300°N 76.314750°E കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പെരിന്തൽമണ്ണ, ഒറ്റപ്പാലം, ഷൊർണൂർ,പട്ടാമ്പി എന്നീ സ്ഥലങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും മണ്ണാർക്കാട്ടുനിന്നും പട്ടാമ്പിയിൽനിന്നും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നും ഏതാണ്ട് തുല്യദൂരമാണ്. പഴയ ബ്രിട്ടീഷ്മലബാറിന്റെ തെക്കൻ പ്രദേശങ്ങളിലെ ഒരു ഭരണകേന്ദ്രമായിരുന്നു ഇവിടം. ഗ്രാമ പഞ്ചായത്ത് ആയിരുന്ന ചെർപ്പുളശ്ശേരി 2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ യ്ക്കുള്ള തിരഞ്ഞെടുപ്പിനോടനു ബന്ധിച്ചാണ് നഗരസഭയായത്. ചരിത്രംപ്രകാശ് കുറുമാപ്പള്ളി തയ്യാറാക്കിയത് പന്നിയംകുറുശ്ശി, ചെർപ്പുളശ്ശേരി ദേശങ്ങൾ കൂടിയതാണ് പണ്ടുകാലത്തെ ചെർപ്പുളശ്ശേരി. വീട്ടിക്കാടു മുതൽ കച്ചേരിക്കുന്നും, പുത്തനാൽക്കലും, നിരപ്പറമ്പും ഇന്നത്തെ ബസ്റ്റൻറ് വരെയുള്ള ഭൂരിഭാഗം ഭൂപ്രദേശവും പന്നിയംകുറുശ്ശിയിലും, കാവുവട്ടവും തെക്കുമുറിയുമടങ്ങുന്ന ചെറിയ പ്രദേശം ചെർപ്പുളശ്ശേരിയിലുമായിരുന്നു. ഒരു പക്ഷേ ഗതാഗതത്തിന്റേയും, പാതകളുടേയും സൗകര്യങ്ങളുടേയും മുൻഗണന ലഭ്യമായതുകൊണ്ടാവാം ചെർപ്പുളശ്ശേരിയ്ക്ക് സ്ഥാനമഹിമ കിട്ടിയത്. വള്ളുവനാടിന്റെ സാംസ്കാരികമായ പൈതൃകം നിറഞ്ഞുനിന്നിരുന്ന പ്രദേശം എന്നറിയപ്പെടുന്നതിനും മുമ്പ്, AD 1860 വരെ നെടുങ്ങനാടിന്റെ ഭാഗമായിരുന്നു ചെർപ്പുളശ്ശേരി. സാമൂതിരിപ്പാട് ബ്രിട്ടീഷുകാരുമായുണ്ടാക്കിയ ധാരണയിൻ കീഴിൽ നെടുങ്ങനാട് താലൂക്കിനെ വള്ളുവനാടിൽ ലയിപ്പിയ്ക്കുകയായിരുന്നു. ആ നൂറ്റാണ്ടിൽത്തന്നെയാണ് ചെർപ്പുളശ്ശേരിയിൽ റജിസ്റ്റാർ ഓഫീസ് ബ്രിട്ടീഷുകാർ പണിതത്. അതേ കാലഘട്ടത്തിൽ വിളയൂരും തൃത്താലയിലും റജിസ്റ്റാർ ഓഫീസുകളും, കൂറ്റനാട് തുക്കിടി മുൻസിഫ് കോടതിയും സ്ഥാപിച്ചതായി ചില ചരിത്രാന്വേഷികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോഴിക്കോട് പഴയ മദ്രാസ് സംസ്ഥാനത്തിലെ (മലബാർ പ്രവിശ്യയുടെ) തലസ്ഥാനമായിരുന്നപ്പോൾ ദക്ഷിണ മലബാറിന്റെ ഡിവിഷനൽ ആസ്ഥാനം ചെർപ്പുളശ്ശേരിയിലായിരുന്നു. അക്കാലത്തെ കെടിടങ്ങളിൽ ഒരെണ്ണം ഇന്നും ബാക്കിയുള്ളതിലാണ് ചെർപ്പുളശ്ശേരി റജിസ്റ്റ്രാർ ആഫീസ് പ്രവർത്തിക്കുന്നത്. ചരിത്രസ്മാരകമെന്നോണം മനുഷ്യർ വലിക്കുന്ന പങ്ക അക്കാലത്തിന്റെ ശേഷിപ്പായി അവിടെ ഏറെക്കാലം നിലനിന്നിരുന്നു. 1766-ൽ ടിപ്പുവിന്റെ പടയോട്ടം മലബാർ മേഖലയിലൂടെ കടന്നു പോയത് ചെർപ്പുളശ്ശേരിയിലൂടെയായിരുന്നു. പന്നിയംകുറുശ്ശിയിലേയും കാറൽമണ്ണയിലേയും ക്ഷേത്രങ്ങൾ അതിന്റെ സ്മാരകങ്ങളായി ഈയടുത്ത കാലംവരെ നിലനിന്നിരുന്നതുമാണ്. പട്ടാമ്പിയ്ക്കുത്തുള്ള രാമഗിരിക്കോട്ടയുടെ അവശിഷ്ടങ്ങളും പടയോട്ടവുമായി ബന്ധിപ്പിച്ചു കൊണ്ട് കാണാനാകും. വട്ടിയും കുട്ടയും മുറങ്ങളും കുടയും പരമ്പുകളുമായി അയ്യപ്പൻകാവ് ഉത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന പറയരും, ആണ്ടറുതികളിലെ രാവുകളിൽ ചെണ്ടയും താളവുമായി നാവോറുമായെത്തുന്ന പാണരുമടക്കം ഒട്ടുമിക്ക ജാതികളും ഇവിടെ അധിവസിച്ചുവരുന്നു. തിറ - പൂതൻ മുതൽ പാനേങ്കളിവരെ ഉൾക്കൊള്ളുന്ന സമൂഹം . ഒടിയും, മാട്ടും - മാരണവും, അടുത്തകാലംവരെ, ചെറിയ തോതിലെങ്കിലും മനസ്സിൽ കൊണ്ടുനടന്നിരുന്ന ജനവിഭാഗം. 1921 ലെ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുകയും, കുതിരവണ്ടിയിൽ കെട്ടി കിലോമീറ്റർ വലിക്കേണ്ടിവന്ന തോടെ നിത്യരോഗിയായിത്തീരുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയും, സുഭാഷ് ചന്ദ്രബോസിന്റെ അനുയായിയായി, INA യിൽ , സജീവമായി അടർകളത്തിലിറങ്ങിയ പന്നിയംകുറുശ്ശി സ്തുതിക്കാട്ട് കുട്ടികൃഷ്ണൻനായരും പ്രദേശത്തെ സ്മരണീയരാണ്. കലാലോകത്തെ സംഭാവനകളായ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളും, വാദ്യകലാ പ്രചാരകനായ ആലിപ്പറമ്പ് കൃഷ്ണപ്പൊതുവാളും, കഥകളിയരങ്ങുകളിൽ സാന്നിധ്യമായ രാമുവാര്യരും, കളരിയിൽ പ്രാഗല്ഭ്യം നേടിയ കൊച്ചുണ്ണി വാര്യരും, സാഹിത്യ ലോകത്തിന് ചെർപ്പുളശ്ശേരിയേയും, ചെർപ്പുളശ്ശേരിയിലെ കലാകാരന്മാരേയും പരിചയപ്പെടുത്തിയ കുറുമാപ്പള്ളി സഹോദരന്മാരും, കുറുംകുഴൽ വിദദ്ധൻ പൂഴിക്കുന്നത്ത് കുട്ടിക്കൃഷ്ണൻ നായരും, ഫുഡ്ബാളിൽ പ്രഗല്ഭരായ ഹസ്സനുസ്സൻമാരും, ആദ്യകാല മുൻനിര വ്യാപാരികളായ കാവുവട്ടത്തെ മണിയസ്വാമി, നാരായണസ്വാമി, വെങ്കിച്ചൻ സ്വാമി എന്നിവരും ചെർപ്പുളശ്ശേരിയുടെ ഓർമ്മകളാണ്. മദ്ദളവാദനത്തിലെ ഉന്നതശീർഷനായ ചെർപ്പുളശ്ശേരി ശിവനും, കഥകളിയിലെ പ്രഗല്ഭ നടനും ആചാര്യനുമായ സദനം കൃഷ്ണൻകുട്ടിയും, തെരുവുമായാജാലത്തിലെ (Street magic) മാന്ത്രികനായ ഷംസുദ്ദീനും ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു. 1930-ൽ മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ ചെർപ്പുളശ്ശേരി ഗവ.ഹൈസ്ക്കൂൾ മാന്തോപ്പും, അക്കാലങ്ങളിൽ, വിദ്യാലയത്തിലെ പ്യൂൺ ആയിരുന്ന രാമനെഴുത്തച്ഛന്റെ നേതൃത്വത്തിൽ, അന്നത്തെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ, വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ച ആൽമരങ്ങളും ചരിത്രസ്മാരകങ്ങളാണ്. പ്രധാനമന്ത്രിയായിരിയ്ക്കേ ജവഹർലാൽ നെഹ്റുവും, ഇന്ദിരാഗാന്ധിയും ചെർപ്പുളശേരിയിൽ വന്നിട്ടുണ്ട്. 'രാഷട്രീയ സ്വയംസേവക സംഘ'ത്തിന്റെ രണ്ടാമത്തെ സർ സംഘചാലക് ഗോൾവർക്കർ രണ്ടു തവണകളിലായി ചെർപ്പുളശ്ശേരിയിൽ 1940-50 കാലഘട്ടങ്ങളിലായി പര്യടനം നടത്തിയിരുന്നു. നാടിന്റെ ആഘോഷങ്ങളാണ് അയ്യപ്പൻകാവിലെ ദശദിന ഉത്സവവും, പുത്തനാൽക്കൽ കാളവേലയും. അയ്യപ്പൻകാവിൽ തിരുവാതിരനാളുകളിൽ പുലരും വരെ സ്ത്രീകൾ കൈകൊട്ടിക്കളിച്ചിരുന്നു വെന്ന് അനുബന്ധ രേഖകൾ സൂചിപ്പിയ്ക്കുന്നു. അയ്യപ്പൻകാവിലെ ആദ്യത്തെ ആന 'കുഞ്ചു' ചെരിഞ്ഞപ്പോൾ അതിനെ ദഹിപ്പിച്ച സ്ഥലമായിരുന്നു ഇന്നത്തെ മഞ്ചക്കല്ലിനടുത്തെ ആനപ്പറമ്പ്. പിന്നീടുവന്ന അയ്യപ്പൻകുട്ടിയെന്ന ആനയും, പിള്ളയെന്ന പാപ്പാനും പരസ്പരസ്നേഹത്തിൽ വിശ്രുതി നേടിയിരുന്നു. പാപ്പാനടക്കം രണ്ടു പേരെ കൊന്ന് ഇടഞ്ഞോടിയ ആനയെ പാലപ്പുറത്ത് വെടിവെച്ചു കൊല്ലുകയായിരുന്നു. ഭൂമിയുടെ അതിർത്തി നിർണ്ണയിച്ച് പരന്നൊരു കല്ലിനു മുകളിലായി ആനവയറിനൊത്ത വലിയൊരു പാറക്കല്ല് കയറ്റി സ്ഥാപിയ്ക്കുന്ന അടയാളത്തെ യാണ് മഞ്ചക്കല്ല് എന്ന് വിളിച്ചിരുന്നത്. നെല്ലായ്ക്കും ചെർപ്പുളശ്ശേരിയ്ക്കും മദ്ധ്യത്തിലായിട്ടായിരുന്നു മഞ്ചക്കല്ല്. ഇന്നും ആ സ്ഥലം മഞ്ചക്കല്ലെന്നറിയപ്പെടുന്നു.. മഞ്ചക്കല്ലുകളും, കാൽനട - കുതിര - കാളവണ്ടി യാത്രക്കാർക്ക് ദാഹം തീർത്ത് വിശ്രമിയ്ക്കാവുന്ന തണ്ണീർ പന്തലുകളും, തലച്ചുമടുമായി പോകുന്നവർക്ക് പരസഹായമില്ലാതെ ചുമടിറക്കി വിശ്രമിച്ചുപോകാവുന്ന അത്താണികളും ഇവിടെയുണ്ടായിരുന്നു. സ്ഥിതിവിവരക്കണക്കുകൾ2001 ലെ കണക്കെടുപ്പനുസരിച്ച് ചെർപ്പുളശ്ശേരിയിലെ ജനസംഖ്യ 30730 ആണ്. ഇതിൽ 14617 പുരുഷന്മാരും 16113 സ്ത്രീകളുമാണ്.[1] അടുത്തുള്ള സ്ഥലങ്ങൾ
നിലവിൽ2001-ലെ സെൻസെസ് പ്രകാരം ചെർപ്പുളശ്ശേരിയിലെ ജനസംഖ്യ 14617 പുരുഷന്മാരും 16113 സ്ത്രീകളുമാണ് 30730 ആയിരുന്നു. ഒരു ഗവർമ്മെന്റ് ആശുപത്രിയും, 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യപാദങ്ങളിൽ പത്ത് നാഴിക ചുറ്റളവിൽ ഉണ്ടായിരുന്ന ഗവ.ഹൈസ്കൂളും (ഇപ്പോൾ ഹയർ സെക്കണ്ടറിയും, വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമായി വളർന്ന് വികസിച്ച വിദ്യാലയം), പട്ടാമ്പി റോഡിൽ പണ്ട് ഗേൾസ് സ്ക്കൂളായി പിന്നീട് മിക് സഡ് ആയ വിദ്യാലയവുമടക്കം സർക്കാർ - എയ് ഡഡ് അൺ എയ്ഡഡ് മേഖലയിൽ ഇരുപതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിയ്ക്കുന്നു. സ്വകാര്യ മേഖലയിൽ പ്രൊഫഷണൽ കോളേജുകളും ചെർപ്പുളശ്ശേരിയ്ക്കായുണ്ട്. ദേശസാൽകൃതവും സ്വകാര്യ സംരംഭകത്വത്തിലുള്ളതുമായ ബാങ്കുകൾ, സബ്ബ് ട്രഷറി, ആയുർവ്വേദ - ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി എന്നിവയും കാലങ്ങളായി ഇവിടെ പ്രവർത്തിച്ചുവരുന്നു. ആശുപത്രികൾ
സ്കൂളുകൾ
കോളേജുകൾ
അവലംബം
3. നെടുങ്ങനാട് ചരിത്രം, എസ്. രാജേന്ദു, 2012 Cherpulassery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia