ടർലോക്ക്
ടർലോക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിലെ സ്റ്റാൻസ്ലൌസ് കൌണ്ടിയിലുൾപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 72,292 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം മോഡെസ്റ്റോ കഴിഞ്ഞാൽ, സ്റ്റാനിസ്ലൌസ് കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണ്. ഭൂമിശാസ്ത്രംകാലിഫോർണിയയിലെ മോഡെസ്റ്റോ, മെർസ്ഡ് നഗരങ്ങൾക്കിടയിൽ സ്റ്റേറ്റ് റൂട്ട് 99, സ്റ്റേറ്റ് റൂട്ട് 165 എന്നിവയുടെ വിഭജന രേഖയിലായി ടർലോക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°30′21″N 120°50′56″W / 37.50583°N 120.84889°W (37.505725, -120.849019) ആണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 31 മീറ്റർ (101 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 16.9 ചതുരശ്ര മൈലാണ് (44 ചതുരശ്ര കിലോമീറ്റർ) ഇതു മുഴുവനും കരഭൂമിയാണ്. ചരിത്രംടർലോക്ക് നഗരം സ്ഥാപിക്കപ്പെട്ടത് 1871 ഡിസംബർ 22 നായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia