മോഡെസ്റ്റോ/məˈdɛstoʊ/[12] (Italian for "modest"),[13]അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാനിസ്ലൗസ് കൗണ്ടിയുടെ ആസ്ഥാനവും കൌണ്ടിയിലെ ഏറ്റവും വലിയ നഗരവുമാണ്. 2010 ലെ സെൻസസ് പ്രകാരം 201,165 ജനസംഖ്യയുള്ള ഈ നഗരം കാലിഫോർണിയ സംസ്ഥാനത്ത് ജനസംഖ്യയനുസരിച്ച് 18 ആം സ്ഥാനമുള്ള നഗരമാണ്. ഇത് മൊഡസ്റ്റോ-മെർസെഡ് സംയുക്ത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. സെറസ്, റിവർബാങ്ക് എന്നീ നഗരങ്ങൾക്കൂടി ഉൾപ്പെടുന്ന മൊഡേസ്റ്റോ സെൻസസ് കൗണ്ടി ഡിവിഷനിലെ മൊത്തം ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 312,842 ആണ്.[14]
മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യന്ന മോഡെസ്റ്റോ നഗരം ഫ്രെസ്നോയ്ക്ക് 90 മൈൽ (140 കിലോമീറ്റർ) വടക്കായും മെർസ്ഡ് നഗരത്തിന് 40 മൈൽ (64 കിലോമീറ്റർ) വടക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 92 മൈൽ (148 കിലോമീറ്റർ) കിഴക്കായും സംസ്ഥാന തലസ്ഥാനമായ സാക്രമെൻറോയ്ക്ക് 68 മൈൽ (109 കിലോമീറ്റർ) തെക്കായും യോസ്മൈറ്റ് ദേശീയോദ്യാനത്തിന് 66 മൈൽ (106 കിലോമീറ്റർ) പടിഞ്ഞാറായും സ്റ്റോക്ക്ടൺ 24 മൈൽ (39 കിലോമീറ്റർ) തെക്കുഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്.