തളിക്കുളം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 തളിക്കുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത ഗ്രാമമാണ് തളിക്കുളം[1]. തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം. ചരിത്രംഭൂമിശാസ്ത്രംതളിക്കുളം സെൻ്റർതളിക്കുളത്തിൻ്റെ കേന്ദ്രബിന്ദുവാണ് തളിക്കുളം സെൻ്റർ. ദേശീയപാത 17 ന്റെ ഇരുവശങ്ങളിലുമായാണ് തളിക്കുളം സെൻ്റർ. ഇവിടെയാണ് തളിക്കുളത്തെ പഞ്ചായത്ത് ഓഫീസും തപാൽ ഓഫീസും പ്രമുഖ വ്യാപാരസ്ഥാപനങളും സ്ഥിതി ചെയ്യുന്നത്. തളിക്കുളം സെന്ററിൽ നിന്ന് ദേശീയപാത വഴി കിഴക്കോട്ട് മുറ്റിച്ചൂർ കടവിലെക്കും പടിഞ്ഞാറ് സ്നേഹതീരം കടപ്പുറത്തേക്കും റോഡുകൾ പോകുന്നു. തളിക്കുളം സെൻ്ററിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്താണ് അറബിക്കടൽ. തളിക്കുളം സെൻ്ററിൽ കാർത്തിക സിനിമാ തിയറ്റർ പ്രവർത്തിക്കുന്നു. പത്താംകല്ല്തളിക്കുളത്തെ മറ്റൊരു പ്രധാന കവലയാണ് പത്താംകല്ല്. പത്താംകല്ലിൽ നിന്ന് പടിഞ്ഞാറ് തമ്പാൻകടവ് കടപ്പുറത്തേക്ക് റോഡ് പോകുന്നു. കച്ചേരിപ്പടിപത്താം കല്ലിനും തളിക്കുളം സെന്ററിനും മധ്യേയാണ് കച്ചേരിപ്പടി. തളിക്കുളം വില്ലേജ് ഓഫീസ് ഇവിടെയാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന വ്യക്തികൾകെ. എസ്. കെ. തളിക്കുളംപ്രശസ്ത കവി. അമ്മുവിന്റെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ചു. .[2] ഇദ്ദേഹത്തിന്റെ പേരിൽ കെ. എസ്. കെ. തളിക്കുളം അവാർഡ് പുരോഗമന കലാസാഹിത്യ സംഘം എല്ലാ വർഷവും നല്കി വരുന്നു..[3] ഡോ. പി. മുഹമ്മദ് അലിഒമാനിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനസ്സ് ഗ്രൂപ്പിന്റെ സ്ഥാപകാംഗവും മാനേജിങ് ഡയറൿടറും ആണ് ഗൾഫാർ മുഹമ്മദാലി എന്ന് അറിയപ്പെടുന്ന ഡോ. പി. മുഹമ്മദ് അലി.[4]. ഇൻഡ്യയിലെ ലെ മെറിഡിയൻ ഹോട്ടൽ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്. ഇൻഡ്യാ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഇദ്ദേഹത്തിന് 2003 ൽ ലഭിച്ചു.[5]. മറ്റു പ്രധാന വ്യക്തിത്വങ്ങൾ: അക്കു അക്ബർ (സിനിമ സംവിധായകൻ) ഗിന്നസ് മുരളി നാരായണൻ ഇ പി സുഷമ (എഴുത്തുകാരി) വിദ്യാഭ്യാസ രംഗംതളിക്കുളത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്.
പ്രധാന ആരാധനാലയങൾ
അവലംബം
vallath sreebagavathy temple പുറം കണ്ണികൾThalikulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia