തെന്മല അണക്കെട്ട്
കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട്[1] സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം[2] കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതി[3],[4],[5] യുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. പല്ലംവെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ് .92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.
വന്യമൃഗസംരക്ഷണകേന്ദ്രംതെന്മല വന്യജീവി ഡിവിഷനിൽപ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസർവ് വനമേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി[6] ,[7] ,[8] പ്രഖ്യാപിച്ചു. 100 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്. വൈദ്യുതി ഉത്പാദനം1994 മുതൽ കെഎസ്ഇബി യുടെ 15 മെഗാവാട്ട് വൈദ്യുതി (7.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ) ഉത്പാദിപ്പിക്കാൻ ഉള്ള ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു]][9], [10],[11].
ഒറ്റയ്കൽ ലുക്ക് ഔട്ട്തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ദേശീയ പാത 208ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട്[12] മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.
എത്തിച്ചേരുവാൻതിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം. വിനോദസഞ്ചാരംതെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്. ചിത്രശാല
കൂടുതൽ കാണുക
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia