നോറ ഫത്തേഹി
നോറ ഫത്തേഹി (ജനനം: 6 ഫെബ്രുവരി 1992[2][3])) ഒരു മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമാണ്. [4] റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു.[5] മൈ ബർത്ത്ഡേ സോംഗ് എന്ന ചിത്രത്തിൽ സഹ നിർമ്മാതാവായ സഞ്ജയ് സൂരി നോറ ഫത്തേഹിയോടൊപ്പമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഐറ്റം നമ്പറുകൾ ഉപയോഗിച്ച് ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിൽ പ്രശസ്തി നേടിയെടുത്തു. ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.[6] ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നു. ഔദ്യോഗികജീവിതംബോളിവുഡ് സിനിമയായ റോറർ: ടൈഗർസ് ഓഫ് സുന്ദർബൻസിൽ അഭിനയിച്ചുകൊണ്ട്, തന്റെ കരിയറിലെ തുടക്കം കുറിച്ചു. പിന്നീട് പുരി ജഗന്നാഥിൻറെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ ഒരു പ്രത്യേക ഗാനം ആലപിച്ചു. വിക്രം ഭട്ട് സംവിധാനം ചെയ്ത് മഹേഷ് ഭട്ട് നിർമ്മിച്ച മിസ്റ്റർ X എന്ന ചിത്രത്തിൽ ഇമ്രാൻ ഹഷ്മി, ഗുർമീത് ചൗധരി എന്നിവരുമായി അഭിനയിച്ചു. 2014 ഡിസംബറിൽ പുരി ജഗന്നാഥിന്റെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.[7]പിന്നീട് ബാഹുബലി, ദി ബിഗിനിംഗ് [8], കിക്ക് 2 എന്നീ സിനിമകളിൽ ഒപ്പുവച്ചു. [9][10] സിനിമകൾ
ടെലിവിഷൻ
References
External linksNora Fatehi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia