പാലക്കാട് ജില്ലയിലെപട്ടാമ്പി താലൂക്കിൽ[1]തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് . പട്ടിത്തറ വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 27.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 11 വാർഡുകളുള്ള പട്ടിത്തറപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര, ആനക്കര പഞ്ചായത്തുകളും തെക്കുഭാഗത്ത് ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തൃത്താല, പരതൂർ, നാഗലശ്ശേരി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് കപ്പൂർ, ആനക്കര പഞ്ചായത്തുകളുമാണ്. 1962 ജനുവരി ഒന്നിനാണ് പട്ടിത്തറ പഞ്ചായത്ത് രൂപീകരിച്ചത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ പൊന്നാനി താലൂക്കിലാണ് മുമ്പ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. 1956-ലെ സംസ്ഥാനപുന:സംഘടനയെ തുടർന്ന് രൂപം കൊണ്ട കേരളത്തിൽ, പാലക്കാട് ജില്ലയിലെ അങ്ങാടി, മല, പട്ടിത്തറ തുടങ്ങിയ അംശങ്ങൾ കൂടിചേർന്നതാണ് ഇന്നത്ത പട്ടിത്തറ പഞ്ചായത്ത്. ഭാരതപ്പുഴ ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.