പത്തേമാരി (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് പത്തേമാരി [1] .അഡ്വ.ഹാഷിക്,സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശ്രീനിവാസൻ, സലിം കുമാർ, ജോയ് മാത്യു, ജൂവൽ മേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.1980കളിൽ കേരളത്തിൽനിന്നും അറബിനാട്ടിലേക്ക് കുടിയേറിയ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്[2]. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു അമ്പാട്ട് ആണ്[3].2015 ഒക്ടോബർ ഒൻപതിൻ ഇറോസ് ഇന്റർനാഷണൽ പ്രദർശനത്തിനെത്തിച്ച പത്തേമാരി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടി[4][5]. അഭിനയിച്ചവർ
സംഗീതംബിജിബാൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്.ഹരിചരൻ, ഷഹബാസ് അമൻ, ജ്യോത്സ്‌ന എന്നിവരാണ് പത്തേമാരിയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 2015 സെപ്തംബർ 14 നു ഇറോസ് മ്യൂസിക് ഈ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കി[6].
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia