പാപ്പുക്കുട്ടി ഭാഗവതർ
മലയാള നാടക - സിനിമ അഭിനേതാവും ചലച്ചിത്രപിന്നണിഗായകനുമായിരുന്നു കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതർ (29 മാർച്ച് 1913 - 22 ജൂൺ 2020)[1] ജീവിതരേഖ1913 മാർച്ച് 29-ാം ൹ മിഖായേലിന്റെയും അന്നമ്മയുടെയും മകനായി കൊച്ചിയിൽ ജനിച്ച പാപ്പുക്കുട്ടി ഭാഗവതർ, ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണൽ നടനാവുന്നത്. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും മിശിഹാചരിത്രത്തിൽ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വർഷം 290 സ്‌റ്റേജുകളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട്.... തുടങ്ങി അനവധി നാടകങ്ങൾ.15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.[2] കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ... തുടങ്ങിയവ. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 2010ൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് -ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ...' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1988 ലാണ് വൈസ് ചാൻസലർ എന്ന അവസാന സിനിമ പുറത്തിറങ്ങിയത്. 107 വർഷം നീണ്ടുനിന്ന ആ ജീവിതം 2020 ജൂൺ 22-ന് വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വവസതിയിൽ വച്ച് അവസാനിച്ചു. പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സൽമ ജോർജ്ജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ. അഭിനയജീവിതം[3]
മരണം2020 ജൂൺ 22-ന് കൊച്ചി പെരുമ്പടപ്പിലെ വസതിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ ഇദ്ദേഹത്തിന് നൂറ്റി ഏഴുവയസായിരുന്നു. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia