കേരള സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാമണ്ഡലമാണ് പാറശ്ശാല . തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാറശ്ശാല നിയോജക മണ്ഡലം നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു മണ്ഡലമാണ്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് പാറശ്ശാല നിയമസഭാ നിയോജക മണ്ഡലം.
പാറശ്ശാല നിയമസഭാമണ്ഡലം
പ്രദേശങ്ങൾ
അമ്പൂരി , ആര്യങ്കോട് , കള്ളിക്കാട് , കൊല്ലയിൽ , കുന്നത്തുകാൽ , ഒറ്റശേഖരമംഗലം , പാറശ്ശാല , പെരുങ്കടവിള , വെള്ളറട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു[ 1] . സി.കെ.ഹരീന്ദ്രൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[ 2] . പാറശ്ശാല, കുന്നത്തുകാൽ, കൊല്ലയിൽ എന്നീ പഞ്ചായത്തുകൾ ഒഴികെ ബാക്കിയുള്ള പഞ്ചായത്തുകൾ മണ്ഡല പുനഃസംഘടനയ്ക്കുശേഷം കൂട്ടിച്ചേർക്കപ്പെട്ടവയാണ്. തീരദേശ പഞ്ചായത്തുകളായ കുളത്തൂർ , കാരോട് എന്നീ പഞ്ചായത്തുകളും ചെങ്കൽ , തിരുപുറം എന്നീ പഞ്ചായത്തുകളും ഈ പുനഃസംഘടയിൽ ഈ മണ്ഡലത്തിൽ നിന്നും മാറ്റപ്പെടുകയും ചെയ്തു[ 3] .
സമ്മതിദായകർ
2011-ലെ കേരള നിയമസഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ആകെ 166 പോളിങ് സ്റ്റേഷനുകളിലായി 186001 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 97168 പേർ സ്ത്രീകളും 88833 പേർ പുരുഷന്മാരുമാണ്[ 3]
പ്രതിനിധികൾ
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം
വോട്ടർമാരുടെ എണ്ണം
പോളിംഗ്
വിജയി
ലഭിച്ച വോട്ടുകൾ
മുഖ്യ എതിരാളി
ലഭിച്ച വോട്ടുകൾ
മറ്റുമത്സരാർഥികൾ
ലഭിക്കാത്ത/അസാധു വോട്ടുകൾ
2021[ 18]
220246
163521
സി.കെ. ഹരീന്ദ്രൻ (സി.പി.എം. , എൽ.ഡി.എഫ്. )
78548
ആർ.കെ. അൻസജിത റസൽ (കോൺഗ്രസ് (ഐ.) , യു.ഡി.എഫ് )
52720
2016[ 19]
210162
157988
സി.കെ. ഹരീന്ദ്രൻ (സി.പി.എം. , എൽ.ഡി.എഫ്. )
70156
എ.റ്റി. ജോർജ് (കോൺഗ്രസ് (ഐ.) , യു.ഡി.എഫ് )
51590
2011[ 20]
187565
135297
എ.റ്റി. ജോർജ് (കോൺഗ്രസ് (ഐ.) , യു.ഡി.എഫ്
60578
ആനാവൂർ നാഗപ്പൻ (സി.പി.എം. , എൽ.ഡി.എഫ്.
60073
2006 [ 21]
158098
97860
ആർ. സെൽവരാജ് (സി.പി.എം. )
49297
എൻ. സുന്ദരൻ നാടാർ (കോൺഗ്രസ് (ഐ.) )
44890
ജി.സുദേവൻ(BSP )
1
2001[ 22]
159833
105206
എൻ. സുന്ദരൻ നാടാർ (കോൺഗ്രസ് (ഐ.) )
55915
ആർ. സെൽവരാജ് (സി.പി.എം. )
44365
വി.കെ. അശോക് (BJP)
2
1996[ 23]
153017
99953
എൻ. സുന്ദരൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി )
36297
W.R. ഹീബ (സി.പി.എം. )
31570
എം.ആർ. രഘുചന്ദ്രബാൽ (കോൺഗ്രസ് (ഐ.) )
4290
1991[ 24]
141743
99818
എം.ആർ. രഘുചന്ദ്രബാൽ (കോൺഗ്രസ് (ഐ.) )
48423
എം. സത്യനേശൻ (സി.പി.എം. )
40788
പാറശ്ശാല പ്രേംകുമാർ (BJP)
1868 (അസാധു)
1987[ 25]
119240
91198
എം. സത്യനേശൻ (സി.പി.എം. )
41754
എൻ. സുന്ദരൻ നാടാർ (കോൺഗ്രസ് (ഐ.) )
35062
പി. സുകുമാരൻ നായർ (HM )
606 (അസാധു)
1982 [ 26]
95560
66790
എൻ. സുന്ദരൻ നാടാർ (കോൺഗ്രസ് (ഐ.) )
34503
വി.ജെ. തങ്കപ്പൻ (സി.പി.എം. )
31782
ഇല്ല
505 (അസാധു)
1979 [ 27]
എം. സത്യനേശൻ (സി.പി.എം. )
27986
എം.എസ്. നാടാർ (കോൺഗ്രസ് (ഐ.) )
20657
1977[ 28]
85457
63560
എം. കുഞ്ഞുകൃഷ്ണൻ നാടാർ (കോൺഗ്രസ് (ഐ.) )
34485
എം. സത്യനേശൻ (സി.പി.എം. )
21084
1970[ 29]
71309
49857
എം. സത്യനേശൻ (സി.പി.എം. )
20512
എൻ. സുന്ദരൻ നാടാർ (INC(I) )
16231
1967[ 30]
59976
41674
എൻ. ഗമാലിയേൽ (INC(I) )
23299
വി.റ്റൈറ്റസ് ,സ്വതന്ത്ര സ്ഥാനാർത്ഥി
17095
1965[ 31]
60257
43764
എൻ. ഗമാലിയേൽ (INC(I) )
25949
എസ്. സുകുമാരൻ നായർ , എസ്.എസ്.പി
12246
1960[ 32]
64382
52975
എം. കുഞ്ഞുകൃഷ്ണൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി )
18848
തങ്കയ്യൻ , സി.പി.ഐ
18096
1957
57856
41193
എം. കുഞ്ഞുകൃഷ്ണൻ നാടാർ (INC(I) )
16742
കെ. കൃഷ്ണപിള്ള , പി.എസ്.പി.
8338
കുറിപ്പുകൾ
പാറശ്ശാലയിൽ നിന്നും നാലുതവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എൻ. സുന്ദരൻ നാടാർ പതിനൊന്നാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഏഴാം കേരള നിയമസഭയിൽ ഗതാഗതം,കൃഷി വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുൻ ജനപ്രതിനിധിയായ എം.ആർ. രഘുചന്ദ്രബാൽ ഒൻപതാം കേരള നിയമസഭയിൽ എക്സൈസ് വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
എം. കുഞ്ഞുകൃഷ്ണനാടാരുടെ മരണശേഷം 1979 മെയ് 18-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. സത്യനേശൻ തിരഞ്ഞെടുക്കപ്പെടുകയും 22-മെയ്-1979നു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.[ 33]
ഇതും കാണുക
അവലംബം
വടക്കൻ കേരളം (48)
മധ്യകേരളം (44)
തെക്കൻ കേരളം (48)