പുന്തലത്താഴം
8°53′43″N 76°38′21″E / 8.89528°N 76.63917°E കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് പുന്തലത്താഴം. [Geography: 8°53'43"N 76°38'21"E][1] കൊല്ലം ജില്ലയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കൊല്ലം-കണ്ണനല്ലൂർ-ആയൂർ റോഡിലാണ് പുന്തലത്താഴം സ്ഥിതി ചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 24-ആമത്തെ വാർഡാണു പുന്തലത്താഴം. [2]. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്. ഭരണസംവിധാനംകൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പുന്തലത്താഴം (വാർഡ് നമ്പർ-24).മറ്റു വാർഡുകൾ താഴെ, പുന്തലത്താഴം വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.സതീഷ് ( സി.പി.ഐ ) ആണ്. [2]. ജനജീവിതം2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6521 ആണ്. ആകെ വീടുകളുടെ എണ്ണം 1481 ആണ്.ഉയർന്ന സാക്ഷരത (95.7%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1098 അണ്.[3]. അവലംബം
Punthalathazham എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia