പൊന്നാനി നഗരസഭ
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപെടുന്ന നഗരസഭയാണ് പൊന്നാനി നഗരസഭ. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയും കൂടിയാണിത്. 24.82 ചതുരശ്ര കിലോമീറ്ററാണ് ഈ നഗരസഭയുടെ വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ് പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ നഗരസഭ. 26 വാർഡുകൾ വനിതാസംവരണ വാർഡുകളാണ്. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്.[1] പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ് പൊന്നാനി നഗരസഭയിലുള്ളത് ചരിത്രം1977 നവംബർ 19-ആം തിയതിയാണ് നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ. നഗരസഭ തിരഞ്ഞെടുപ്പ്
2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 26 (മുസ്ലിം ലീഗ്:14, കോൺഗ്രസ്:12) സീറ്റും എൽ.ഡി.എഫിന് 22 (സി.പി.എം:21,സിപി.ഐ:1) സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ (43-ആം വാർഡ്) ഒന്നും യു.ഡി.എഫ് സ്വതന്ത്രൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു.[2]
2020 ഡിസംബർ 8,12,14 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 9 സീറ്റും എൽ.ഡി.എഫിന് 38 സീറ്റും ബി.ജെ.പി മൂന്നും മറ്റുള്ളവർ ഒന്നും നേടി വിജയം വരിച്ചു.[3][4] അവലംബം
|
Portal di Ensiklopedia Dunia