ബിർമിങ്ഹാം
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു മെട്രോ നഗരമാണ് ബിർമിങ്ഹാം. ലണ്ടൻ നഗരത്തിനുപുറത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ് ബിർമിങ്ഹാം. 2011ലെ കാനേഷുമാരി പ്രകാരം 1,074,300 ജനങ്ങളാണ് ഈ നഗരത്തിൽ വസിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഒരു സാധാരണ വ്യാപാരസങ്കേതം മാത്രമായിരുന്ന ബിർമിങ്ഹാം, 18-ആം നൂറ്റാണ്ടോടെ ലോകപ്രസിദ്ധിയാർജിച്ച ഒരു വൻ നഗരവും, വ്യവസായകേന്ദ്രവുമായി വളരാൻ ആരംഭിച്ചു. ഈ നഗരത്തിൽ ഏറ്റവുമധികം അനുയായികളുള്ള മതം ക്രിസ്തുമതമാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ ബിർമിങ്ഹാമിൽ 6 സർവകലാശാലകളാണ് ഉള്ളത്. ലോർഡ്സ് സ്റ്റേഡിയത്തിനുശേഷം യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് ബിർമിങ്ഹാമിലാണ് സ്ഥിതിചെയ്യുന്നത്.[2] 2 പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ആസ്റ്റൺ വില്ല, ബിർമിങ്ഹാം സിറ്റി എന്നീ ക്ലബ്ബുകളാണ് അവ.
ചരിത്രം10,000 വർഷങ്ങൾക്ക് ഈ പ്രദേശത്ത് മനുഷ്യപ്രവർത്തനങ്ങളുടെ തെളിവുകൾ കിട്ടിയിട്ടുണ്ട്. 1700 ബി.സിക്കും 1000 ബി.സി.ക്കും ഇടയിൽ, സമീപപ്രദേശങ്ങളിൽനിന്നുമുള്ള കുടിയേറ്റം കാരണം ഗണ്യമായ ജനസംഖ്യാവർധനവുണ്ടായതായി [3] ഒന്നാം നൂറ്റാണ്ടിലെ റോമൻ ആക്രമണസമയത്ത് വനനിബിഡമായ ബിർമിങ്ഹാം പീഠഭൂമി റോമൻ മുന്നേറ്റങ്ങൾ തടുത്തുനിർത്താൻ സഹായിച്ചു. [4] ![]() അവലംബം
|
Portal di Ensiklopedia Dunia