2017 ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.
2017 ൽ ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ.
2018 ൽ മോസ്കോയിൽ വെച്ച് നടന്ന ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ.
2019 ൽ ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റിലും സ്വർണമെഡൽ നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും കരസ്ഥമാക്കി.
2018 ൽ തുർക്കിയിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
നേട്ടങ്ങൾ ദേശീയ തലത്തിൽ
2018 ൽ ലഖ്‌നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്.
2018 ൽ തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്.
2018ലെ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് ജേതാവ്.
2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യൻ.
നാഷനൽ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ സിൽവർ മെഡൽ.
2017ലെ സ്‌ട്രോങ്ങ് വുമൺ.
2017ലെ പവർ ലിഫ്റ്റിങ് ചാംപ്യൻ.
2017ലെ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ.
2016ലെ ലിറ്റിൽ സ്‌ട്രോങ്ങ് വുമൺ ഒഫ് കോഴിക്കോട്.
തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയിട്ടുള്ളത്[2][3][4][5]
2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി.[6][7][8][9][10]
സ്വകാര്യജീവിതം
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ. ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും ഓർക്കാട്ടേരി ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ്.[11]