മന്ന ഡേ
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ഹിന്ദിയിലെ ഒരു പ്രധാന പിന്നണി ഗായകനായിരുന്നു മന്ന ഡേ (ബംഗാളി: মান্না দে) എന്നറിയപ്പെടുന്ന പ്രബോദ് ചന്ദ്ര ഡേ. (ജനനം: മേയ് 1, 1920 - മരണം: ഒക്ടോബർ 24, 2013)[2]. 2007-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്[3]. ജീവചരിത്രംമന്ന ഡെയുടെ പിതാവ് പൂർണ്ണ ചന്ദ്രയും, മാതാവ് മഹാമയ ഡേയുമാണ്. തന്റെ സംഗീത അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ മന്ന ഡേയുടെ അമ്മാവനായിരുന്ന കെ.സി.ഡെയുടെ വളരെയധികം പ്രഭാവം മന്നയിൽ ഉണ്ടായിരുന്നു. വിദ്യഭ്യാസ കാലത്ത് മന്ന ക്ക് റെസിലിംഗ്, ബോക്സിംഗ് എന്നിവയിൽ താൽപ്പര്യമുണ്ടായിരുന്നു. 1943-ൽ സംഗീതസംവിധാനസഹായിയായാണ് മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങൾക്ക് ശാസ്ത്രീയസംഗീത ഈണങ്ങൾ നൽകുന്നതിൽ അദ്ദേഹം തന്റെ മിടുക്ക് കാട്ടി. 1950-ൽ രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ് മന്നാ ഡേ ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് എസ്.ഡി. ബർമ്മന്റെ സംഗീതസംവിധാനത്തിൽ മഷാൽ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബർമ്മന്റെ സംഗീതസംവിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ[4]. പിന്നീട് 1950-52 കാലഘട്ടത്തിൽ വളരെയധികം മികച്ച ഗാനങ്ങൾ പാടി. ആദ്യ കാലത്ത് ബംഗാളിയിൽ അധികം പാടിയിരുന്നു. മന്ന ഡെ 3500 ലധികം പാട്ടുകൾ റേകോർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ ചെമ്മീനിലെ മാനസമൈനേ വരൂ എന്ന വിഖ്യാതഗാനം ആലപിച്ചത് മന്ന ഡേ ആയിരുന്നു[4] സ്വകാര്യ ജീവിതം1953, ഡിസംബർ 18 ന് മന്ന ഡെ സുലോചന കുമാരനെ വിവാഹം ചെയ്തു. സുലോചന അക്കാലത്തെ മികച്ച മലയാളി നാടക പിന്നണിഗായികയായിരുന്നു. 2012 ജനുവരി 18ന് സുലോചന അന്തരിച്ചു. നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്ന് 2013 ജൂൺ 8ആം തീയതി ബാംഗ്ലൂർ നാരായണ ഹൃദയാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വീട്ടിൽ തന്നെ ചികിൽസിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും, നില അതീവ ഗുരുതരമായതിനാൽ ചെസ്റ്റ് സ്‌പെഷാലിറ്റി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.[5] പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് ഒക്ടോബർ ആദ്യവാരത്തിൽ വീണ്ടും ആശുപത്രിയിലായ അദ്ദേഹം ഒക്ടോബർ 24ന് പുലർച്ചെ 3:50 ന് അന്തരിച്ചു.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia